കോഴിക്കോട്: സർക്കാർ ആശുപത്രിയിൽ എക്സറേ ഫിലിം തീർന്നതോടെ ദുരിതത്തിലായി രോഗികൾ. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് രോഗികൾ വലയുന്നത്. സംഭവത്തെ തുടർന്ന് മണിക്കൂറുകൾ നീണ്ട പ്രതിഷേധമാണ് എക്സ്റേ യൂണിറ്റിന് മുൻപിൽ നടന്നത്.
കഴിഞ്ഞ ഒരാഴ്ചയായിട്ട് ഇതാണ് അവസ്ഥയെന്ന് രോഗികൾ ആരോപിക്കുന്നു. ഇതോടെ എക്സ്റേ എടുക്കാൻ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മിക്കവരും. പ്രായമായവരും കുട്ടികളും പരിക്കേറ്റവരും മറ്റ് ഗുരുതര രോഗമുള്ളവരും ദുരിതത്തിലാണ്. ഈ സാഹചര്യത്തിലാണ് രോഗികൾ ബഹളം വച്ച് രംഗത്തെത്തിയത്.















