കാഠ്മണ്ഡു: നേപ്പാളിൽ നദിയിലേക്ക് ബസ് മറിഞ്ഞ് 2 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് ദാരുണാന്ത്യം. ഗഞ്ചിൽനിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് രാപ്തി നദിയിലേക്കാണ് മറിഞ്ഞത്. ലുംബിനി പ്രവിശ്യയ്ക്ക് സമീപത്ത് ഈസ്റ്റ് – വെസ്റ്റ് ഹൈവേയിൽ നിന്നായിരുന്നു ബസ് മറിഞ്ഞത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.
ബസിലുണ്ടായിരുന്ന 23 പേർക്ക് പരിക്കേറ്റു. ഇവരെ നോപ്പാളിലെ ഗഞ്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തെന്നും പോലീസ് അറിയിച്ചു.