തിരുവനന്തപുരം: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തന്ത്രി നെടുമ്പള്ളി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി.
രാഷ്ട്രിയ സ്വയം സേവകസംഘം സാമാജിക സമരസത വിഭാഗ് സംയോജക് കെ. രാജശേഖരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രചാർ പ്രമുഖ് ഷാജു വേണുഗോപാൽ എന്നിവർ ചേർന്നാണ് അക്ഷതം കൈമാറിയത്.
അയോദ്ധ്യയിൽ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതം 36000 ബാച്ചുകളായി അമ്പത് ലക്ഷം വീടുകളിലാണ് ഭക്തർ എത്തിക്കുന്നത്. ആത്മീയാചാര്യന്മാർ, പൊതുപ്രവർത്തകർ, ചലച്ചിത്രതാരങ്ങൾ തുടങ്ങി വീട്ടമ്മമാരും സാധാരണക്കാരും മഹാ സമ്പർക്കത്തിന്റെ ഭാഗമായി അക്ഷതം ഏറ്റുവാങ്ങിന്നത് തുടരുകയാണ്.