തൃശൂർ: കേരളത്തിൽ ദ്വിദിന സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കും. ഗുരുവായൂരിൽ നിന്ന് റോഡ് മാർഗമാകും പ്രധാനമന്ത്രി തൃപ്രയാറിലെത്തുക എന്നാണ് വിവരം. തൃപ്രയാർ ക്ഷേത്രത്തിൽ പോലീസ് സുരക്ഷാ പരിശോധന നടത്തും.
17-ന് രാവിലെ ഗുരുവായൂരിലെത്തുന്ന അദ്ദേഹം ദർശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. ഇതിന് ശേഷമാകും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുകയെന്നാണ് വിവരം.
ശേഷം തിരികെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും.11-ന് എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാന ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർച്ച് ഉച്ചയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.