തിരുവനന്തപുരം: കന്യാകുമാരിയിൽ ബൈക്ക് മോഷ്ടാക്കളായ നാലംഗ സംഘം പിടിയിൽ. അരുവിക്കര സ്വദേശികളായ ആകാശ്,വിജിന്, അജിത്ത്, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. കന്യാകുമാരിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ബൈക്കുകളാണ് പ്രതികൾ മോഷ്ടിച്ചത്. മാർത്താണ്ഡം പോലീസിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മാര്‍ത്താണ്ഡം സ്വദേശിയായ ആകാശ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. മാര്‍ത്താണ്ഡം മേല്‍പ്പാലത്തിൽ നിന്നാണ് ആകാശിന്റെ ബൈക്ക് മോഷണം പോയത്. തുടർന്ന് ആകാശ് പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതികൾക്കെതിരെ നിരവധി മോഷണ കേസുകൾ മാർത്താണ്ഡം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അന്വേഷണത്തിനിടെ പ്രതികളിൽ ഒരാളായ വിജിൻ പിടിയിലായതോടെയാണ് മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികളെ കൂടി അറസ്റ്റ് ചെയ്തത്.