ന്യൂഡൽഹി : തായ്ലൻഡ് രാജാവിന്റെ പ്രതിനിധി സംഘം അയോദ്ധ്യയിൽ . തായ്ലൻഡ് രാജാവിന്റെ പേരിൽ ഒരു സാംസ്കാരിക കേന്ദ്രം ആരംഭിക്കാനുള്ള ചർച്ചകളും സംഘം നടത്തി .
ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം ബിമലേന്ദ്ര മോഹൻ പ്രതാപ് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയ തായ് പ്രതിനിധി സംഘം അയോദ്ധ്യയിൽ സാംസ്കാരിക കേന്ദ്രം തുറക്കാനുള്ള നിർദ്ദേശം സമർപ്പിക്കുകയും ഭൂമി ആവശ്യപ്പെടുകയും ചെയ്തു.
ശ്രീരാമന്റെ ജന്മസ്ഥലമെന്ന നിലയിൽ ഹിന്ദുമത വിശ്വാസികളുടെ ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയത്തിൽ അയോദ്ധ്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട തായ്ലൻഡിലെ ഇന്ത്യൻ സ്ഥാനപതിയും ഐക്യരാഷ്ട്രസഭയിലെ ലോകസമാധാന അംബാസഡറുമായ ഡോ.പർവീന്ദർ സിംഗ് പറഞ്ഞു. . ഇത് കണക്കിലെടുത്ത്, ഉത്തർപ്രദേശിലെ വാട്ട് ഫ്രാ റാം അയോദ്ധ്യയിൽ കലാ-സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ നഗരത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് സംഭാവന നൽകാനാണ് വാട്ട് ഫ്രാ റാം അയോദ്ധ്യ ലക്ഷ്യമിടുന്നത്. സാംസ്കാരിക കേന്ദ്രം അയോദ്ധ്യയുടെ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കും .
ഭൗതിക വികസനത്തിന് പുറമെ അയോദ്ധ്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പദ്ധതികൾ ആവിഷ്കരിക്കും .
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ തായ്ലൻഡിലും ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് അംബാസഡർ ഡോ.പർവീന്ദർ സിങ് പറഞ്ഞു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ലോകത്തിലെ എല്ലാ സനാതന വിശ്വാസികൾക്കും മഹത്തായ ദിനമാണ്. രാമക്ഷേത്രം കാണുകയും ക്ഷേത്രനിർമ്മാണത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തപ്പോൾ താൻ ആശ്ചര്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.