ഗാന്ധിനഗർ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ശ്രീരാമന്റെ പേര് ആലേഖനം ചെയ്ത ഒരു ലക്ഷം തൊപ്പികൾ തയ്യാറാക്കി വ്യവസായികൾ. ഗുജറാത്തിലെ സൂറത്തിലാണ് രാമന്റെ നാമം ആലേഖനം ചെയ്ത് തൊപ്പികൾ നിർമ്മിക്കുന്നത്.
രാമക്ഷേത്രത്തിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾ രാജ്യത്തുടനീളം തകൃതിയായി നടക്കുകയാണ്. സൂറത്തിലെ വസ്ത്ര വ്യാപാരികളുടെ ഒരുക്കങ്ങൾ ശ്രദ്ധേയമാകുന്നുണ്ട്. സൂറത്ത് വസ്ത്ര വിപണിയിൽ അനേകം തയ്യാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
സൂറത്തിലെ പ്രമുഖ വ്യവസായമായ ലക്ഷ്മിപതി ഗ്രൂപ്പ് ശ്രീരാമന്റെ ചിത്രം വരച്ച രണ്ട് ലക്ഷം തൊപ്പികളും രണ്ട് ലക്ഷം പതാകകളും നിർമ്മിക്കുകയാണ്. 11.5 ഇഞ്ച് നീളവും 3.5 ഇഞ്ച് വീതിയുമുള്ള തൊപ്പിയിൽ ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.