ശ്രീനഗർ: പ്രശസ്തമായ രാമ ഭജൻ കശ്മീരിലെ പ്രദേശിക ഭാഷയായ പഹാറിയിലേക്ക് വിവർത്തനം ചെയ്ത് ആലപിച്ച് കശ്മീരി വിദ്യാർത്ഥിനി. ഉറിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ബത്തൂൽ സെഹ്‌റയാണ് ജുബിൻ നൗത്തിയാലിന്റെ ‘മേരെ ഖർ രാം ആയേംഗേ’ എന്ന ഗാനം വിവർത്തനം ചെയ്ത് ആലപിച്ചത്. നമ്മുടെ രാജ്യം മുഴുവൻ പ്രാണപ്രതിഷ്ഠയെ ആഘോഷമാക്കുമ്പോൾ ജമ്മുകശ്മീർ മാറി നിൽക്കരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് ബത്തൂൽ ഗാനം ആരംഭിക്കുന്നത്. ഇതിനോടകം നിരവധിപേരാണ് ഗാനം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുക്കുന്നത്.
നമ്മുടെ പ്രധാനമന്ത്രി 11 ദിനത്തെ വ്രതം അനുഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി 22 ന് രാജ്യം പ്രാണപ്രതിഷ്ഠയ്‌ക്ക് സാക്ഷ്യം വഹിക്കാൻ പോകുകയാണ്. രാജ്യം മുഴുവൻ രാമ ഭജനകൾ അലയടിക്കുകയാണ്. ഇതിൽ നിന്നും ജമ്മുകശ്മീർ മാറിനിൽക്കാൻ പാടില്ല. ബത്തൂൽ പറഞ്ഞു.
ജുബിൻ നൗത്തിയാൽ പാടിയ ഭജന കേട്ട് ഇഷ്ടപ്പെട്ടാണ് അത് വിവർത്തനം ചെയ്ത് ആലപിക്കാൻ തീരുമാനിച്ചത്. ഈ ഗാനം ഞാൻ ആലപിച്ചപ്പോൾ മുസ്ലീം സമുദായത്തിൽ നിന്നും നിരവധിപേർ പിന്തുണയുമായി വന്നു. ഞാൻ സയ്യിദ് വിഭാഗത്തിൽ നിന്നാണ് വരുന്നത്. ഇമാം ഹുസൈൻ ഞങ്ങളെ പഠിപ്പിക്കുന്നത് രാജ്യത്തെ സ്‌നേഹിക്കാനാണ്. ഹിന്ദു- മുസ്ലീം വിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദപരമായ അന്തരീക്ഷം നിലനിൽക്കണം. അതാണ് താൻ ഈ ഭജനിലൂടെ ഉദ്ദേശിക്കുന്നത്. ബത്തൂൽ വാർത്ത ഏജൻസിയോട് പറഞ്ഞു.
#WATCH | Jammu and Kashmir: Batool Zehra, a college Ist year student from Uri sings Ram bhajan in Pahari language to connect J&K with the Ram Mandir Pran Pratishtha ceremony, to be held on 22nd January in Ayodhya, UP. pic.twitter.com/Fla4BiCh9u
— ANI (@ANI) January 15, 2024















