ശ്രീനഗർ: മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നാണ് മുഹമ്മദ് അയൂബ് ഷാ പിടിയിലായത്. ഇയാളിൽ നിന്ന് നിരോധിത വസ്തുക്കളും ജമ്മു കശ്മീർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജുഹാമ മാർക്കറ്റിൽ സ്ഥാപിച്ച ചെക്ക് പോയിന്റിൽ വച്ചാണ് അയൂബ് ഷായെ പിടികൂടുന്നത്.
ലഡൂറ റാഫിയാബാദ് സ്വദേശിയാണ് മുഹമ്മദ് അയൂബ് ഷാ. ഇയാളെ അറസ്റ്റ് ചെയ്ത ഉടൻ തന്നെ പിഎസ് ബാരാമുള്ളയിലേക്ക് മാറ്റി. അവിടെ കസ്റ്റഡിയിൽ കഴിയുകയാണ് പ്രതി. ബാരാമുള്ള പോലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.