താനെ: ബദ്ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷങ്ങൾ ആരംഭിച്ചു. ജനുവരി 15ന് രാവിലെ ഗണപതി ഹോമത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് അന്നദാനവും വൈകീട്ട് ദീപാരാധനയും നടന്നു. തുടർന്ന്് വിശേഷാൽ ശനീശ്വര പൂജ നടന്നു.
എല്ലാ മാസത്തിന്റെയും രണ്ടാം ശനിയാഴ്ച വൈകുന്നേരം ശനീശ്വര പൂജ ഉണ്ടായിരിക്കുന്നതാണെന്നും നൂറു കണക്കിന് ഭക്തർ ദർശനത്തിനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നതായും ഭരണസമിതി അറിയിച്ചു.