തൃശൂർ: മലയാളക്കര ഇന്നേവരെ കണ്ടിട്ടില്ലാത്ത ആഘോഷങ്ങളോടെയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമായിരിക്കും.
ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. ഭാഗ്യയുടെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തതിന് ശേഷം തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാർക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു. വധുവരന്മാർക്ക് അക്ഷതം നൽകി അനുഗ്രഹം നൽകി. കേരളീയ വേഷത്തിലായിരുന്നു പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയത്.
സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി പ്രമുഖരും ഗുരുവായൂരിലെത്തിയിരുന്നു. മമ്മൂട്ടി,മോഹൻലാൽ തുടങ്ങിയവരും കുടുംബ സമേതം എത്തിയിരുന്നു. ജയറാം,ഖുശ്ബു,ദുലീപ്,ഷാജി കൈലാസ്,രചന നാരായണൻകുട്ടി തുടങ്ങിയ സിനിമാ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു.