തൃശൂർ: മലയാളക്കരയിൽ ഒന്നടങ്കം ശ്രദ്ധേമായ വിവാഹമാണ് ഗുരുവായൂരിൽ ഇന്ന് നടന്ന സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി ഭാഗ്യയെയും ശ്രേയസിനെയും ആശിർവദിച്ചു.
മകളുടെ വിവാഹ ചടങ്ങുകൾക്ക് ശേഷമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അമ്മ രാധിക. ഫേസ്ബുക്കിലൂടെയാണ് രാധിക ചിത്രം പങ്കുവച്ചത്. വിവാഹശേഷമുള്ള ശ്രേയസിന്റെയും ഭാഗ്യയുടെയും ചിത്രവും കുടുംബ ചിത്രവുമാണ് രാധിക പങ്കുവച്ചിരിക്കുന്നത്.
ഓറഞ്ച് നിറത്തിലുള്ള സാരിയണിഞ്ഞ് അതി സുന്ദരിയായാണ് സുരേഷ് ഗോപിയുടെ കൈപിടിച്ച് ഭാഗ്യ വേദിയിലെത്തിയത്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ശ്രേയസ് ഭാഗ്യയുടെ കഴുത്തിൽ മിന്നു ചാർത്തി. മോഹൻലാൽ, മമ്മൂട്ടി, ഖുശ്ബു സുന്ദർ, ജയറാം, ദിലീപ് എന്നിവരുൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.