ന്യൂഡൽഹി: അയൽവാസിയുടെ ബുൾഡോഗിന്റെ ആക്രമണത്തിൽ 7 വയസുകാരിക്ക് ഗുരുതര പരിക്ക്. ഡൽഹിയിലെ റോഷ്ണി സെക്ടർ- 25ലായിരുന്നു ദാരുണ സംഭവം നടന്നത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു പെൺകുട്ടിക്ക് നേരെ ബുൾഡോഗ് ഓടിവന്നത്. നായയെ കണ്ട് ഭയന്നോടിയ പെൺകുട്ടി നിലത്തു വീണു. ഇതോടെ നായ ആക്രമിക്കുകയുമായിരുന്നുവെന്ന് 7 വയസുകാരുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ രക്ഷിതാക്കളാണ് പെൺകുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയൽവാസിക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു.