ന്യൂഡിൽസ് പ്രേമികളേ... കഴിക്കും മുൻപ് ഈ ആറ് കാര്യങ്ങൾ അറിയൂ; ചിലപ്പോൾ രക്ഷയായേക്കാം!
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ന്യൂഡിൽസ് പ്രേമികളേ… കഴിക്കും മുൻപ് ഈ ആറ് കാര്യങ്ങൾ അറിയൂ; ചിലപ്പോൾ രക്ഷയായേക്കാം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 01:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡിൽസിനോട് ചങ്ങാത്തം കൂടാത്തവരായി ആരാണുള്ളതല്ലേ. എളുപ്പത്തിൽ സ്വാദിഷ്ടമായ രീതിയിൽ തയ്യാറാക്കമെന്നത് കൊണ്ട് തന്നെ ന്യൂഡിൽസിനോട് എന്നും പ്രിയമേറെയാണ്. ഇൻസ്റ്റന്റ് പായ്‌ക്കറ്റുകൾ വാങ്ങി അഞ്ചോ പത്തോ മിനിറ്റുള്ളിൽ തയ്യാറാക്കി കഴിക്കാം. വാസ്തവത്തിൽ ഇത്തരത്തിൽല ന്യൂഡിൽസ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ? ചിന്തിച്ചിട്ടുണ്ടോ?

പതിവായി ന്യൂഡിൽസ് കഴിക്കുന്നവർ അപകടത്തെ വിളിച്ച് വരുത്തുകയാണ്. 100 ​ഗ്രാം ന്യൂഡിൽസിൽ 424 മുതൽ 462 വരെ കലോറിയാണ് അടങ്ങിയിട്ടുള്ളത്. വിറ്റാമിനുകളോ ധാതുക്കളോ ഇതിൽ വലിയ തോതിൽ അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ സ്ഥിരമായി ന്യൂഡിൽസ് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നു. ന്യൂഡിൽസ് സ്ഥിരമായി കഴിക്കുന്നതിന്റെ ചില പാർശ്വഫലങ്ങൾ ഇതാ..

1) ന്യൂ‍ഡിൽസിൽ അമിത അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് അവശ്യമായ പോഷകമാണെങ്കിലും സോഡിയം അമിതമായാൽ രക്തസമ്മർദ്ദം, ശരീരത്തിൽ വെള്ളം കെട്ടൽ, വൃക്ക രോ​ഗം എന്നിവയ്‌ക്ക് കാരണമാകും. രുചി വർദ്ധിപ്പിക്കുന്നതിനായി പല ന്യൂഡിൽസുകളിലും അമിത അളവിൽ സോഡിയം ചേർക്കുന്നു.

2) തീരെ കുറഞ്ഞ പോഷകാഹാര മൂല്യമാണ് ന്യൂഡിൽസിലുള്ളത്. ഫൈബർ, പ്രോട്ടീൻ. ആരോ​​ഗ്യകരമായ കൊഴുപ്പ് തുടങ്ങിയ പോഷകങ്ങൾ അല്ലാത്ത, സംസ്കരിച്ച മാവിൽ നിന്നാണ് ന്യൂഡിൽസ് നിർമ്മിക്കുന്നത്. അതിനാൽ ഇവ പതിവാക്കുന്നത് പോഷക കുറവിന് കാരണമാകും. കുറഞ്ഞ സമയത്തേക്ക് വിശപ്പിന് ശമനം ആകുമെങ്കിലും മികച്ച ഊർജ്ജ സ്രോതസല്ല.

3) കാർബോ ഹൈഡ്രേറ്റിന്റെ കേന്ദ്രമാണ് ന്യൂഡിൽസ്. പതിവായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും അമിത വണ്ണത്തിനും കാരണമാകുന്നു. ആഴ്ചയിൽ രണ്ട് പ്രാവശ്യത്തിൽ കൂടുതൽ ന്യൂഡിൽസ് കഴിക്കുന്ന ആളുകളിൽ മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അമിത വണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്‌ക്ക് കാരണമാകും.

4) ന്യൂഡിൽസ് ശീലമാക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. ബിസ്ഫെനോൾ പോലുള്ള ഹാനികരമായ വസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ന്യൂഡിൽസ് പതിവാക്കുന്നത് ആമാശയ കാൻസറിന് കാരണമാകും.

5) ദഹനത്തിന് സഹായിക്കുന്ന നാരുകൾ കുറവാണ് ന്യൂഡിൽസിൽ. അതുകൊണ്ട് തന്നെ ന്യൂഡിൽസ് ശീലമാക്കിയാൽ ​ദഹന പ്രശ്നങ്ങൾക്കും മലബന്ധത്തിനും കാരണമാകും. സോഡിയത്തിന്റെ കൂടുതൽ കാരണം വയറുവേദന, ​ഗ്യാസ് തുടങ്ങിയവയും ഉണ്ടാകും.

6) സോഡിയത്തിന്റെ അളവ് കൂടുതലായതിനാൽ തന്നെ തലച്ചോറിന്റെ ആരോ​ഗ്യത്തെയും ന്യൂഡിൽസ് ബാധിക്കുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു.

Tags: instant noodlesnoodlesSide effectsSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies