അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22-ന് എല്ലാവരും വീടുകളിൽ ദീപം തെളിയിക്കണമെന്ന് അഭ്യർത്ഥിച്ച് നടൻ ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ദീപം തെളിയിക്കുന്നതിനെക്കുറിച്ച് ഉണ്ണിമുകുന്ദൻ പറഞ്ഞത്.
‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ❤️🙏 ജയ്ശ്രീറാം 🙏.’ ഉണ്ണിമുകുന്ദൻ കുറിച്ചു.
ഇതിന് മുമ്പ് ഗായിക ചിത്രയും ദീപം തെളിയിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. പ്രാണപ്രതിഷ്ഠാ ദിനത്തിൽ ദീപം തെളിയിക്കണമെന്നും അയോദ്ധ്യയിലെ പ്രതിഷ്ഠാ ദിനത്തിൽ ശ്രീരാമ മന്ത്രം ജപിച്ച് വീടുകളിൽ വിളക്ക് തെളിക്കണമെന്നുമായിരുന്നു ചിത്ര അഭ്യർത്ഥിച്ചത്.