ഡോംബിവില്ലി: ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ വാർഷികാഘോഷം ഫെബ്രുവരി 3ന്. പലാവ സിറ്റിയിലെ കസാരിയോ ആംഫി തിയ്യറ്ററിൽ വൈകീട്ട് 5 .30 മുതൽ ആഘോഷപരിപാടി നടക്കും. പ്രമുഖ ഭരതനാട്യം നർത്തകിയും മുതിർന്ന കലാകാരിയുമായ സുമിത്ര രാജ്ഗുരു വാർഷികാഘോഷം ഉദ്ഘടനം ചെയ്യും.
ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൃത്ത പ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ഉണ്ടാകും. വിവിധ മണ്ഡലങ്ങളിൽ പ്രതിഭ തെളിയിച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. ഡാൻസ് റിയാലിറ്റി ഷോ താരം സുബ്രനിൽ പോൾ വിശിഷ്ടാതിഥിയാകും. ഡാൻസ് റിയാലിറ്റി ഷോ താരം ശ്വേതാ വാരിയർ സമ്മാനദാനം നിർവഹിക്കും.