തന്നെയും ഭാര്യയെയും ചിലർ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നു എന്ന് ആരോപിച്ച് നടൻ നിർമ്മൽ പാലാഴി. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുകയും മോശമായി പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്ന് താരം പറയുന്നു. ഒരു ഫേസ്ബുക്ക് അക്കൗണ്ടിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
‘ഞാൻ എന്റെ പേജിൽ പല പോസ്റ്റുകളും പങ്കുവക്കാറുണ്ട്. എന്റെ പ്രോഗ്രാം, സിനിമ, എനിക്ക് അടുത്ത ബന്ധമുള്ളവരുടെ പോസ്റ്ററുകൾ, എനിക്ക് നേരിട്ട് അറിയാവുന്ന സുഖം ഇല്ലാത്ത ആളുകൾക്ക് സഹായ അഭ്യർത്ഥന… എന്നെ അറിയുന്ന മനസ്സിലാക്കുന്ന ആളുകൾ സപ്പോർട് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്ത് വരുന്നുണ്ട്.
ഇന്നേവരെ ലൈക്ക് തരുമോ എന്നും ചോദിച്ച് ആരോടും ഇരന്നിട്ടില്ല. എന്റെ സമ്മതമില്ലാതെ എന്റെയും ഭാര്യയുടെയും ഫോട്ടോ വച്ച് ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ല. എന്നെ ഇഷ്ട്ടമുള്ളവർ കൂടെ നിൽക്കണം എന്ന് അഭ്യർത്ഥിക്കുന്നു. എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.
കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് ശ്രദ്ധേയനായ താരമാണ് നിർമ്മൽ പാലാഴി. നിരവധി സിനിമകളിൽ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു.















