വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച; മോഹൻലാലിനെ കണ്ട് അനുഗ്രഹം വാങ്ങി ഗോപികയും ജിപിയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച; മോഹൻലാലിനെ കണ്ട് അനുഗ്രഹം വാങ്ങി ഗോപികയും ജിപിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 11:02 am IST
Facebook
Twitter
WhatsAppTelegram

നായകനായും അവതാരകനായും മലയാളികൾക്ക് പ്രിയങ്കരനാണ് ഗോവിന്ദ് പത്മസൂര്യ. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയാണ് ഗോപിക അനിൽ. ഇരുവരും ജീവിതത്തിലും ഒരുമിക്കുന്നു എന്ന വാർത്ത ആരാധകർക്ക് വളരെ സർപ്രൈസായിരുന്നു. കഴിഞ്ഞ ദിവസം ജിപിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരങ്ങളുടെ വിവാഹ വിശേഷങ്ങൾ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി ഗോപികയുടെ ഒരു വലിയ ആഗ്രഹം സാധിച്ചുകൊടുത്ത സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് ജിപി.

ജനുവരി 28 നാണ് ഇരുവരുടെയും വിവാഹം. ഏറെക്കാലമായി ഗോപികയുടെ ഒരു വലിയ ആഗ്രഹമാണ് താരരാജാവ് മോഹൻലാലിനെ നേരിൽ കാണണമെന്നത്. ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മക്കളായി ഗോപികയും അനുജത്തി കീർത്തനയും അഭിനയിച്ചിരുന്നു. എന്നാൽ ആ സിനിമയ്‌ക്ക് ശേഷം ഗോപിക അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. അദ്ദേഹത്തെ ഒന്നുകൂടി കാണണമെന്നുണ്ടെന്ന് ഗോപിക ജിപിയോട് പറയുമായിരുന്നു.

തങ്ങളുടെ വിവാഹത്തിന് മോഹൻലാൽ എത്തുമ്പോൾ ഗോപികയ്‌ക്ക് സർപ്രൈസ് കൊടുക്കാമെന്നായിരുന്നു ജിപി പദ്ധതിയിട്ടത്. ഇക്കാര്യം മോഹൻലാലിനോട് ജിപി പറയുകയും ചെയ്തു. എന്നാൽ ഇരുവരുടെയും വിവാഹ സമയത്ത് വിദേശത്ത് ഷൂട്ടിംഗിന് പോകുന്നതിനാൽ എത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഗോപികയ്‌ക്ക് ഏറെ നാളായി കാണാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തോട് ജിപി പറഞ്ഞു. അങ്ങനെയായിരുന്നു വിദേശത്തേയ്‌ക്ക് പോകുന്നതിന് മുൻപ് കൊച്ചിയിൽ വച്ച് നേരിട്ട് കാണാമെന്ന് മോഹൻലാൽ പറഞ്ഞത്.

സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞ് ഗോപിക എത്തിയപ്പോൾ സർപ്രൈസ് ആയിട്ടായിരുന്നു മോഹൻലാലിനെ കാണാൻ കൂട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തെ നേരിട്ട് കാണുകയും ഇരുവരും ദക്ഷിണ നൽകി അനുഗ്രഹം വാങ്ങുകയും ചെയ്തു. ഒപ്പം അനിയത്തി കീർത്തനയും ഗോപികയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം നേരിൽ കണ്ടതിന്റെ സന്തോഷത്തിൽ ബലേട്ടനിലെ ഒരു ശ്രദ്ധേയമായ ചിത്രം റീക്രിയേറ്റ് ചെയ്യുകയും ചെയ്തു.

 

Tags: Mohan LalGovind PadmasooryaSUBGOPIKA ANIL
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies