സ്വാഭിമാനം അയോദ്ധ്യ; സാമ്പത്തിക സമൃദ്ധിയിലേക്ക് ചുവടുവെച്ച് രാമനഗരി...
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാഭിമാനം അയോദ്ധ്യ; സാമ്പത്തിക സമൃദ്ധിയിലേക്ക് ചുവടുവെച്ച് രാമനഗരി…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 02:07 pm IST
FacebookTwitterWhatsAppTelegram

‘അയോദ്ധ്യ’യെന്ന സംസ്‌കൃത പദത്തിന്റെ അർത്ഥം ‘യുദ്ധമില്ലാത്ത ഭൂമി’ എന്നാണ്. നൂറ്റാണ്ടുകളായി പിടികൂടിയ അടിമത്തത്തിന്റെയും അശാന്തിയുടെയും ദിനങ്ങൾ രാമനഗരിയിൽ ഇനിയില്ല. അഞ്ച് നൂറ്റാണ്ടായി നീണ്ടു നിന്ന ധർമ്മ യുദ്ധത്തിന് പരിസമാപ്തിയായി. യുദ്ധം അവസാനിച്ച അയോദ്ധ്യ ആധുനിക ഭാരതത്തിന്റെ പ്രതീകമായി മാറി കഴിഞ്ഞു. ഒപ്പം ആദ്ധ്യാത്മികതയുടെ ലോക തലസ്ഥാനവും.

2024 ജനുവരി 22ന് ഭാരതം സ്വാഭിമാനം വീണ്ടെടുക്കുകയാണ്, ഭഗവാൻ സിംഹാസനത്തിൽ അവരോധിക്കുകയാണ്. ശ്രീരാമൻ അയോദ്ധ്യയുടെ സിംഹാസനത്തിലേറിയപ്പോൾ സ്വർഗം, ഭൂമി, പാതാളം തുടങ്ങി ത്രിലോകങ്ങളും അവിശ്വനിയമാവിധം സന്തോഷിക്കുകയും അവരുടെ എല്ലാം കഷ്ടപ്പാടുകളും അപ്രത്യക്ഷമാവുകയും ചെയ്തുവെന്നാണ് രാമചരിത മാനസത്തിൽ പറയുന്നത്. അതിന് തുടക്കമിട്ടു കൊണ്ട് അയോദ്ധ്യ തന്റെ മുഖം വീണ്ടെടുത്തു കഴിഞ്ഞു.

വർഷങ്ങൾക്ക് മുമ്പ്….

ഇന്നത്തെ അയോദ്ധ്യ എന്താണെന്ന് അറിയണമെങ്കിൽ വർഷങ്ങൾക്ക് മുമ്പ് ഇവിടം എന്തായിരുന്നുവെന്ന് അറിയണം. 2017ലെ ജന്മഭൂമിയെ കുറിച്ച് ചെറു വിവരണം നൽകാം. ഭാരതത്തിന്റെ വികാരമായി ശ്രീരാമൻ ജനമനസുകളിൽ കുടികൊള്ളുമ്പോഴും അഭിമാനിക്കാവുന്ന ഒന്നും അവിടെയുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് കൂരയ്‌ക്കുള്ളിലെ രാമവിഗ്രഹം. കൂട്ടത്തോടെ ഭിക്ഷ യാചിക്കാനെത്തുന്ന കുട്ടികൾ. ഇപ്പോൾ നിലംപതിക്കുമെന്ന് തോന്നിക്കുന്ന കെട്ടിടങ്ങൾ, ഇടിഞ്ഞു പൊളിഞ്ഞ റോഡുകൾ. രാത്രിയിൽ ഇരുട്ടിൽ മുങ്ങുന്ന, പുറമ്പോക്കിൽ തള്ളപ്പെട്ട നഗരവും അവിടത്തെ ജനങ്ങളും.

ജന്മഭൂമിയിൽ ക്ഷേത്രം ഉയർന്നപ്പോൾ ഏറെ മാറിയിരിക്കുന്ന രാമന്റെ ഭൂമി. ഒരു ക്ഷേത്രനഗരം എന്നതിലുപരി ഒരു ആസൂത്രിത നഗരം എങ്ങനെയായിരിക്കണമെന്നതിന്റെ കൂടി പ്രതീകമാവുകയാണ് അയോദ്ധ്യ. പൗരാണികതയുടെ ചൈതന്യം നിലനിർത്തി കൊണ്ട് ആധുനികതയെ കൂട്ടിയിണക്കിയിരിക്കുകയാണ് ഇവിടെ.

മൂന്നര വർഷം, സമാനതകളില്ലാത്ത വികസനം…

2020 ആഗസ്റ്റ് 5 നാണ് അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ ഭൂമി പൂജ നടന്നത്.
മന്ദിരം യാഥാർത്ഥ്യമാകുന്നതിന് സമാന്തരമായി തന്നെ നഗരത്തിന്റെ വികസനത്തിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതീവ ശ്രദ്ധയാണ് പുലർത്തിയത്. ഇച്ഛാശക്തിയുള്ള ഭരണവും അതിന് ശക്തി പകരാൻ ഒരു ജനതയുമുണ്ടെങ്കിൽ നാടിന്റെ വികസനം യാഥാർത്ഥ്യമാകും. വെറും മൂന്നര വർഷം കൊണ്ട് പ്രദേശത്തിനുണ്ടായത് സമാനതകളില്ലാത്ത വികസനമാണ്. അണിയറയിൽ ഒരുങ്ങുന്നതൊ അതിലേറെ പദ്ധതികളും. പുതിയ റോഡുകളും മനോഹരമായ കെട്ടിടങ്ങളും പ്രദേശത്തിന്റെ മുഖഛായ മാറ്റികഴിഞ്ഞു. നഗരത്തിന്റെ സാമ്പത്തിക വികസന പദ്ധതികൾക്ക് സുഗമവും കാര്യക്ഷമവുമായ ഏകോപനം ഉറപ്പാക്കുന്നത് അയോദ്ധ്യ ഡെവലപ്‌മെന്റ് അതോറിറ്റിയാണ്.

പ്രാണപ്രതിഷ്ഠ സാമ്പത്തിക സമൃദ്ധിയിലേക്കുള്ള ചുവടുവെപ്പു കൂടിയാണ്. അയോദ്ധ്യ ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച്, 2024 ജനുവരി 22-ന് ശേഷം എല്ലാ മാസവും മൂന്ന് മുതൽ ഏഴ് ലക്ഷം വരെ ഭക്തർക്ക് നഗരം സാക്ഷ്യം വഹിക്കും.

അയോദ്ധ്യ മാസ്റ്റർ പ്ലാൻ-2031…

അയോദ്ധ്യ മാസ്റ്റർ പ്ലാൻ-2031 അനുസരിച്ച്, അതിന്റെ പുനർവികസനം 10 വർഷത്തിനുള്ളിൽ പൂർത്തിയാകും. 15,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും കഴിഞ്ഞ് മാസം പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. ഈ അടിസ്ഥാന സൗകര്യ പദ്ധതികളെല്ലാം അയോദ്ധ്യയ്‌ക്ക് കൂടുതൽ ആധുനിക രൂപം നൽകും. പ്രദേശിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള നിരവധി പദ്ധതികളും ഇതിൽ ഉൾപ്പെടും. പട്ടണത്തിന്റെ വിപുലീകരണത്തിൽ കുടിയിറക്കപ്പെട്ടവർക്കും കടകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്കും മതിയായ നഷ്ടപരിഹാരവും ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 37 ഏജൻസികൾ അയോദ്ധ്യയ്‌ക്ക് പുതിയ രൂപം നൽകാനുള്ള ശ്രമത്തിലാണ്. ഏകദേശം 264 പദ്ധതികൾക്കായി 50,000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 10,000 കോടി രൂപയുടെ പദ്ധതികളാണ് എൻഎച്ച്എഐ കൈകാര്യം ചെയ്യുന്നത്. ഉത്തർപ്രദേശ് സർക്കാർ ഇതിനകം 75,00 കോടി രൂപയുടെ 34 പദ്ധതികൾ നടത്തിവരികയാണ്. വിമാനത്താവളം, റെയിൽവേ, ഹൈവേ എന്നിവയുടെ വികസനം വെവ്വേറെയാണ് നടക്കുന്നത്.

മഹർഷി വാത്മീകി ഏയർപോർട്ടും അയോദ്ധ്യാ ധാം സ്‌റ്റേഷനും…

അയോദ്ധ്യയെ ആഗോള ടൂറിസം ഹബ്ബ് എന്ന ലക്ഷ്യത്തിൽ ഏറ്റവും കൂടുതൽ അടുപ്പിക്കുന്നത് തീർച്ചയായും മഹർഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം തന്നെയാണ്. പ്രാണപ്രതിഷ്ഠയ്‌ക്ക് മുമ്പ് തന്നെ ഇത് തുറക്കാൻ സാധിച്ചത് വലിയൊരു നേട്ടം തന്നെയാണ്. 1450 കോടി രൂപ ചെലവിലാണ് ഒന്നാം ഘട്ടം വികസിപ്പിച്ചത്. പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് കഴിയും. രണ്ടാം ഘട്ടത്തിന് ശേഷം, പ്രതിവർഷം 60 ലക്ഷം യാത്രക്കാർക്ക് സേവനം നൽകും. ആഭ്യന്തര സഞ്ചാരികൾക്ക് നഗരത്തിലേക്കുള്ള കവാടമായി അയോദ്ധ്യാ ധാം റെയിൽവെ സ്‌റ്റേഷൻ പ്രവർത്തിക്കും. തീരെ പരിതാപകരമായിരുന്ന സ്റ്റേഷൻ 240 കോടി രൂപ ചെലവിലാണ് പുതുക്കി പണിതത്.

ന്യൂ അയോദ്ധ്യ ടൗൺഷിപ്പ്…

ഉത്തർപ്രദേശ് ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് 1,200 ഏക്കറിലാണ് ന്യൂ അയോദ്ധ്യ ടൗൺഷിപ്പ് ഒരുക്കുന്നത്. 3,000 കോടി രൂപ ബജറ്റിൽ, അയോദ്ധ്യയിൽ രണ്ടാമത്തെ വീട് തേടുന്ന മുതിർന്ന പൗരന്മാരുടെയും കുടുംബങ്ങളുടെയും താൽപ്പര്യം നിറവേറ്റാൻ ലക്ഷ്യമിട്ട് കൊണ്ടുള്ള പദ്ധതിയാണിത്. സമകാലികവും പരമ്പരാഗതവുമായ വാസ്തുവിദ്യാ ഘടകങ്ങൾ സമന്വയിപ്പിച്ചു കൊണ്ടുള്ള ടൗൺ ഷിപ്പ് 2026-ൽ ഉയരും. അമിതാഭ് ബച്ചൻ അടക്കമുള്ള പ്രമുഖർ ഇതിന്റെ ഭാഗമായി അയോദ്ധ്യയിൽ ഭൂമി സ്വന്തമാക്കി കഴിഞ്ഞു.

പൊന്നുംവിലയുള്ള ഭൂമി…

വിനോദസഞ്ചാരികളുടെ വൻപ്രവാഹം ഹോട്ടൽ വ്യവസായത്തെയും, വ്യോമയാന സാധ്യതയുള്ള യാത്രാ മേഖലയെയും ശക്തിപ്പെടുത്തും, ഇത് പ്രദേശവാസികളുടെ മൊത്തത്തിലുള്ള സാമ്പത്തിക പുരോഗതിക്ക് കാരണമാകും. വികസന പദ്ധതികളിലെ കുതിച്ചുചാട്ടം അയോദ്ധ്യയിലും ഫൈസാബാദിലും ഭൂമിയുടെ വില 12 മടങ്ങ് വർധിപ്പിച്ചു, ഇത് ടൗൺഷിപ്പുകളിലും ഹോട്ടലുകളിലും ഗണ്യമായ നിക്ഷേപം നടത്തുന്ന സ്വകാര്യ ബിൽഡർമാരെ ആകർഷിക്കുന്നു.

3,800 കോടി രൂപയുടെ പദ്ധതികൾ…

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ അയോദ്ധ്യയിൽ വൻ പദ്ധതികൾക്ക് തറക്കല്ലിടും. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട 126 പദ്ധതികൾക്കാണ് ഫെബ്രുവരിയിൽ അയോദ്ധ്യയിൽ ആരംഭിക്കുക. ഏകദേശം 3,800 കോടി രൂപയുടെ വികസന പദ്ധതികളിൽ, നാല് മെഗാ ഹോസ്പിറ്റാലിറ്റി പ്രോജക്ടുകളും ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടുന്നു.

താജ്, റാഡിസൺ, ഐടിസി തുടങ്ങിയ ആഡംബര ബ്രാൻഡുകൾ അയോദ്ധ്യയിൽ ഹോട്ടലുകൾ തുറക്കാൻ എത്തുമ്പോൾ ഒയോ പോലുള്ള ബജറ്റ് ഹോട്ടൽ ബ്രാൻഡുകളും ഇവിടെയെത്തുന്നുണ്ട്. ബിസ്ലേരി, പാർലെജി, കൊക്കകോള തുടങ്ങിയ കമ്പനികളും സമീപ പ്രദേശങ്ങളിൽ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ലോകത്തിലെ ആദ്യത്തെ സെവൻ സ്റ്റാർ വെജിറ്റേറിയൻ ഹോട്ടലും അയോദ്ധ്യയിൽ ഉയരും.

നിലവിൽ അയോദ്ധ്യയിൽ ചെറുതും വലുതുമായ വികസന പദ്ധതികളുടെ നീണ്ടനിര തന്നെ പൂർത്തിയായി കഴിഞ്ഞു. അതെല്ലാം തന്നെ വാർത്തകളിൽ ഇടം നേടിക്കഴിഞ്ഞതുമാണ്. അയോദ്ധ്യയുടെ വികസനത്തിലേക്ക് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. കണ്ടത് മനോഹരം, കാണാൻ പോകുന്നത് അതിമനോഹരം എന്നല്ലേ…. ലോകമേ, കാത്തിരിക്കൂ….

Tags: PREMIUMAyodhya2024
ShareTweetSendShare

More News from this section

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies