സഹോദരന്മാരിൽ ഒരാൾ ജയ്ശ്രീറാം വിളിക്കുകയായിരുന്നു, ആ സമയം തന്നെ വെടിയേറ്റ് അദ്ദേഹം നിലത്തുവീണു; കോത്താരി സഹോദരന്മാർ ഇന്നും ഓർമ്മയിൽ: വി.കെ. വിശ്വനാഥൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സഹോദരന്മാരിൽ ഒരാൾ ജയ്ശ്രീറാം വിളിക്കുകയായിരുന്നു, ആ സമയം തന്നെ വെടിയേറ്റ് അദ്ദേഹം നിലത്തുവീണു; കോത്താരി സഹോദരന്മാർ ഇന്നും ഓർമ്മയിൽ: വി.കെ. വിശ്വനാഥൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 03:09 pm IST
Facebook
Twitter
WhatsAppTelegram

കോത്താരി സഹോദരന്മാരുടെ ബലിദാനത്തെ ഓർത്തെടുത്ത് രാമക്ഷേത്രത്തിന് വേണ്ടി നടത്തിയ കർസേവയ്‌ക്ക് കേരളത്തിൽ നിന്നും നേതൃത്വം നൽകിയ വി.കെ. വിശ്വനാഥൻ. ഭാരതീയരെ സംബന്ധിച്ച് ഏറ്റവും പവിത്രമായ, ശ്രേഷ്ഠമായ മുഹൂർത്തമാണ് പ്രാണപ്രതിഷ്ഠ. ഈ സന്ദർഭത്തിൽ കഴിഞ്ഞകാലത്തെ ചില സംഭവങ്ങൾ തന്റെ ഓർമ്മയിൽ വരികയാണ്. 1990-ലെയും 1992-ലെയും കർസേവയിൽ പങ്കെടുക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നുവെന്നും അതിനാൽ തന്നെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ഇന്ന് തോന്നുന്നതെന്നും വിശ്വം പാപ്പ എന്ന് വിശേഷിപ്പിക്കുന്ന വി.കെ. വിശ്വനാഥൻ ജനം ടിവിയോട് പ്രതികരിച്ചു.

നിരവധി പേർ രാമക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 30-ാം തീയതി വെടിയേറ്റ് മരിച്ച കർസേവകരെ ഓർക്കുന്നു. മാത്രമല്ല, നവംബർ 2-ന് രാമനാമം ചൊല്ലിക്കൊണ്ട് തർക്ക മന്തിരത്തിലേയ്‌ക്ക് പോകാൻ ശ്രമിച്ച കർസേവകന്മാർക്കെതിരെ മുലായം സിംഗിന്റെ നിർദ്ദേശം അനുസരിച്ച് പോലീസ് വെടിയുതിർത്തു. അന്ന് ധാരാളം പേർ മരിച്ചു വീണു. അതിൽ കൊൽക്കത്തയിൽ നിന്നും വന്ന കോത്താരി സഹോദരന്മാരും ഉണ്ടായിരുന്നു.

സഹോദരന്മാരിൽ ഒരാൾ ആദ്യം മുന്നോട്ട് വന്ന് ജയ്ശ്രീറാം വിളിക്കുകയായിരുന്നു. ആ സമയം തന്നെ വെടിയേറ്റ് അദ്ദേഹം നിലത്തുവീണു. ഉടനെ അദ്ദേഹത്തിന്റെ സഹോദരനും അടുത്തെത്തി. അദ്ദേഹവും വെടിയേറ്റ് മരിച്ചു. അത് എന്നും ഹൃദയത്തിലുണ്ടാകുന്ന വേദനയാണ്. പക്ഷെ, സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ധർമ്മചിന്തയുടെയുമെല്ലാം പ്രതീകങ്ങളാണ് അവർ-വി.കെ. വിശ്വനാഥൻ പറഞ്ഞു.

 

Tags: kothari brothersAyodhya2024KarsevaVK VISWANADHANayodhyaram mandirLord Ram
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies