ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നല്ല രീതിയിൽ നടക്കാനായി മുസ്ലീം വിശ്വാസികളുടെ പ്രാർത്ഥന . ശനിയാഴ്ച ഡൽഹിയിലെ നിസാമുദ്ദീൻ ബസ്തിയിൽ നടന്ന യോഗത്തിലാണ് , മുസ്ലീം വിശ്വാസികൾ പ്രാണപ്രതിഷ്ഠയ്ക്കായി നിസ്ക്കരിച്ചതും , പ്രത്യേക പ്രാർത്ഥനകൾ നടത്തിയതും .
ഐക്യത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകിയ അവർ വിഗ്രഹപ്രതിഷ്ഠയ്ക്ക് ഹിന്ദു സമൂഹത്തിന് ആശംസകൾ അറിയിച്ചു. ചടങ്ങിൽ മുഴുവൻ മുസ്ലീം സമൂഹവും ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നുവെന്ന് മൗലാന നസീർ അഹമ്മദ് പറഞ്ഞു. ഈ വിഷയത്തിൽ മുസ്ലീം സമുദായത്തിനുള്ളിൽ ആശയക്കുഴപ്പമൊന്നുമില്ല, സുപ്രീം കോടതി വിധി അംഗീകരിച്ച് വരാനിരിക്കുന്ന ചടങ്ങിന് പിന്തുണ അറിയിച്ചു – അദ്ദേഹം പറഞ്ഞു.
“ജനുവരി 22ന് അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമ്മം മഹത്തരമാണ് . ഇതിന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. എല്ലാ പൗരന്മാർക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രതീക്ഷകൾ പ്രകടിപ്പിച്ചുകൊണ്ട് ഹിന്ദു സമൂഹത്തിന് ഞാൻ ആശംസകൾ നേരുന്നു,” അദ്ദേഹം പറഞ്ഞു.