മുംബൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും മന്ത്രിസഭായ്ക്കൊപ്പം അയോദ്ധ്യ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. എംഎൽഎമാരെയും എംപിമാരെയും അയോദ്ധ്യയ്ക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം നമ്മുടെ വിശ്വാസവും അഭിമാനവുമാണെന്നും ഉദ്യോഗസ്ഥരെയും ഭക്തരെയും രാമക്ഷേത്രത്തിൽ കൊണ്ടുപോകും അദ്ദേഹം. ഫെബ്രുവരിയിൽ രാമക്ഷേത്രത്തിൽ ദർശനം നടത്തുമെന്നും നേരത്തേ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.