അയോദ്ധ്യാ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഉണ്ണിമുകുന്ദൻ ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ലൊക്കേഷനിൽ രാമജ്യോതി തെളിയിച്ച് ആഘോഷം. നടൻ ഉണ്ണിമുകുന്ദൻ, സംവിധായകൻ വിനയ് ഗോവിന്ദ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. ശ്രീരാമന്റെ വിഗ്രഹത്തിൽ ദീപം തെളിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് വിശ്വസികളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് അയോദ്ധ്യയിൽ ഇന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്. കഴിഞ്ഞ ദിവസവും താരം പ്രാണപ്രതിഷ്ഠയുടെ ഭാഗമായി സന്തോഷം പങ്കുവച്ചിരുന്നു. ശ്രീരാമൻ സ്വന്തം മന്ദിരത്തിലേക്ക് മടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം എന്നായിരുന്നു ഉണ്ണിമുകുന്ദൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.