പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ ആലിലയിൽ ഭഗവാൻ ശ്രീരാമന്റെ ചിത്രം നിർമ്മിച്ച് രാജസ്ഥാൻ സ്വദേശി. പാലി ജില്ലയിൽ നിന്നുള്ള കലാകാരനായ ശ്രാവൺ കുമാറാണ് ഈ അപൂർവ്വ ചിത്രങ്ങൾക്ക് പിന്നിൽ. ശ്രീരാമന് പുറമേ സീതാദേവി, ലക്ഷ്മണൻ എന്നിവരുടെ ചിത്രങ്ങളും അദ്ദേഹം ആലിലയിൽ നിർമ്മിച്ചെടുത്തിട്ടുണ്ട്.
നിരവധി പേരാണ് രാമക്ഷേത്രം ഉയർന്നതിൽ സന്തോഷം പ്രകടിപ്പിച്ച് ഓരോ സൃഷ്ടികളുണ്ടാക്കിയിരിക്കുന്നത്. ഒഡിഷ ശിൽപിയായ ശാശ്വത് രഞ്ജൻ തീപ്പെട്ടി കമ്പിൽ രാമക്ഷേത്രത്തിന്റെ മാതൃക നിർമ്മിച്ചു. 936 തീപ്പെട്ടി കമ്പുകൾ ഉപയോഗിച്ച് 14 ഇഞ്ച് നീളവും ഏഴ് ഇഞ്ച് വീതിയുമുള്ള രാമക്ഷേത്രത്തിന്റെ മാതൃകയാണ് നിർമ്മിച്ചത്. തീപ്പെട്ടി കമ്പിൽ നിർമ്മിക്കപ്പെട്ടെ ഏറ്റവും ചെറിയ രൂപമാകും ഇതെന്നാണ് ശാശ്വത് പറഞ്ഞത്. ആറ് ദിവസമെടുത്താണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
മൂന്ന് സെന്റീമീറ്റർ ഉയരത്തിലുള്ള ശ്രീരാമന്റെ മിനിയേച്ചറാണ് ഒഡിഷ സ്വദേശിയായ ബിജയ് കുമാർ റെഡ്ഡി സന്തോഷം പങ്കിട്ടത്. ഒരു ദിവസമെടുത്താണ് അദ്ദേഹമിത് നിർമ്മിച്ചതെന്ന് നേരത്തെ പറഞ്ഞിരുന്നു.