അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ‘ശ്രീറാം, ജയ് ഹനുമാൻ’ എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. രാമായണ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം സുരേഷ് ആർട്‌സാണ് നിർമ്മിക്കുന്നത്. അവധൂതാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിഹാസ കഥകളിലേക്കുള്ള സവിശേഷമായൊരു വീക്ഷണമായാണ് ചിത്രം ഒരുങ്ങുന്നത്.
പാൻ ഇന്ത്യൻ ചിത്രമായാണ് ശ്രീറാം, ജയ് ഹനുമാൻ പ്രദർശനത്തിനെത്തുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വിവിധ ഭാഷകളിലുള്ള അഭിനേതാക്കൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് പുറത്ത് വരുന്നതാണ്.















