ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. തുറവുർ സ്വദേശി സാരംഗി (27) നെയാണ് ചേർത്തല പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പന്ത്രണ്ടുവയസുകാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രതിക്ക് 23 വർഷം തടവും 1.15 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
2021 ജനുവരിയിൽ ആലപ്പുഴയിലെ ചേർത്തലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്ത് നിന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി പീഡിപ്പിച്ചത്. 22 സാക്ഷികളെ ഹാജരാക്കുകയും 20 പേരെ വിസ്തരിക്കുകയും ചെയ്ത ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.