നൂപുർ സ്കൂൾ ഓഫ് ഡാൻസ്‌ 14-ാമത് വാർഷികാഘോഷം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

നൂപുർ സ്കൂൾ ഓഫ് ഡാൻസ്‌ 14-ാമത് വാർഷികാഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 07:25 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നൂപുർ സ്കൂൾ ഓഫ് ഡാൻസിന്റെ 14-ാമത് വാർഷികം മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ നടന്നു. കെ.ഈ.എം ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം മേധാവി ഡോ. സംഗീത റാവത്ത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഹോളി ക്രോസ്സ് സ്കൂൾ പ്രിൻസിപ്പൽ ആർലീൻ ഗോമസ് മുഖ്യാതിഥിയായി. പവായ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൾ ഷേർലി പിള്ള, സാമൂഹ്യപ്രവർത്തക രാഖി സുനിൽ എന്നിവർ നർത്തകിമാർക്ക് സമ്മാനവിതരണം നടത്തി. നൃത്താദ്ധ്യാപിക നിഷ ഗിൽബർട്ടിന്റെ നേതൃത്വത്തിൽ നാൽപ്പതിലേറെ കുട്ടികൾ പരിപാടിയിൽ നൃത്തം അവതരിപ്പിച്ചു.

ശൈലിശുദ്ധിയിലൂന്നി പുതിയകാലത്തെ അഭിസംബോധന ചെയ്യുന്ന ഒരു വ്യാകരണമാണ് ഈ മാർഗ്ഗത്തിൽ നിഷ അവലംബിച്ചിട്ടുള്ളത്. 5 വയസ്സുമുതൽ 50 വയസ്സ് വരെയുള്ളവരാണ് നൃത്ത വിരുന്നിൽ പങ്കെടുത്തത്. ലാൽഗുഡി ജയരാമന്റെ 9 താളങ്ങളിൽ 9 രസങ്ങളെ അവതരിപ്പിച്ച വർണ്ണം ആയിരുന്നു പരിപാടിയിൽ ഏറ്റവും ശ്രദ്ധേയമായത്. തഞ്ചാവൂർ നാൽവരുടെ പരമ്പരയിലെ കൃതിയായ പെരുംകോവിൽ എന്ന ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ കൃതിയും ഉന്നതനിലവാരം പുലർത്തി. ബൃഹദീശ്വര ക്ഷേത്രം സന്ദർശിക്കുന്ന ഒരു ദേവദാസിയുടെ ദൃശ്യാനുഭവങ്ങൾ മനോഹരമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള കൃതി താളജ്ഞാനവും, സ്വരജ്ഞാനവും, കലവറയില്ലാത്ത അറിവും, ശമനമില്ലാതെ വർഷിക്കുന്ന ചുവടുകളും നൽകി അനുഗ്രഹിക്കുവാൻ ബൃഹദീശ്വരനോട് പ്രാർത്ഥിക്കുന്നതാണ്. നൂപുർ അവലംബിക്കുന്ന അറിവിന്റെ നാനാംശങ്ങൾ സ്വാംശീകരിക്കുന്ന ഒരു കലാസമീപനത്തോട് ചേർന്ന് നിൽക്കുന്നതിനാലാണ് കീർത്തനം തിരഞ്ഞെടുത്തതെന്ന് നിഷ ഗിൽബർട്ട്‌ പറഞ്ഞു.

ത്യാഗരാജ കൃതികളായ നഗുമോമു, സാമജവരഗമന, മൈസൂർ വാസുദേവാചാര്യരുടെ ചാമുണ്ഡേശ്വരിസ്തോത്രം, കലിംഗനർത്തന തില്ലാന, മഹിഷാസുര മർദ്ദിനി സ്തോത്രം, സ്വാതി തിരുനാൾ കൃതിയായ ചലിയേ, അഭംഗ്, ആട് പാമ്പേ തുടങ്ങി മൂന്ന് മണിക്കൂർ നീണ്ടു നിന്ന നൃത്തവിരുന്ന് ആസ്വദിക്കാൻ നിറഞ്ഞ സദസായിരുന്നു സന്നിഹിതരായത്.

Tags: anniversaryDance School
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies