മലപ്പുറം: കെട്ടിടത്തിൽ നിന്ന് താഴെ വീണ് മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സിന് ഗുരുതര പരിക്ക്. തൃശൂർ ചാലക്കുടി സ്വദേശി മിനി(48)യാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ നിന്ന് പത്ത് അടി താഴ്ചയിലേക്ക് മിനി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിനിയെ സഹപ്രവർത്തകരും മറ്റുള്ളവരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് മിനി.