രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യു്നന ആവേശം സിനിമയുടെ ടീസറെത്തി. രംഗൻ എന്ന ഗുണ്ടയായി ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രമാകുന്നത്. രോമാഞ്ചത്തിന്റെ സ്പിൻ ഓഫാണ് ആവേശമെന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ അണിയറക്കാരുടെ ഭാഗത്ത് നിന്ന് ഔദ്യോകിക സ്ഥിരീകരണമെന്നുമില്ല. അതേസമയം രോമാഞ്ചത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപുവിനെ ടീസറിൽ കാണാം. ഇതാണ് സ്പിൻ ഓഫ് സംശയങ്ങൾ ഉയർത്തുന്നത്.
മന്‍സൂര്‍ അലി ഖാന് ഗ്യാങ്സ്റ്റർ ആയി ചിത്രത്തിലെത്തുന്നുണ്ട്. ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, യൂട്യൂബറായ ഹിപ്സ്റ്റര്‍, മിഥുന് ജെ.എസ്., റോഷന് ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
അൻവർ റഷീദ് എന്റർടൈൻമെന്റ്,ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സമീർ താഹീർ ആണ് ക്യാമറ. വിനായക് ശശികുമാറിന്റെ വരികൾ സുഷിൻ ശ്യാം ആണ് സംഗീതം പകർന്നിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ.
Aavesham Teaser
11th April Release in Theatres
— Sreejith A R (@Sreemoviebuff) January 24, 2024
“>