തിരുവനന്തപുരം : കേരളത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനായി പുതിയ കോഴ്സുകളും പശ്ചാത്തല സൗകര്യവികസനവും സര്‍വകലാശാലകളും ഉണ്ടാക്കുമെന്നും പിണറായി പറഞ്ഞു.
നമ്മുടെ കുട്ടികള്‍ പുറത്തേക്കുപോകുന്നതില്‍ ഒരാശങ്കയും ഉണ്ടാകേണ്ടതില്ല. നമ്മുടെ നാട് ജീവിക്കാന്‍ പറ്റാത്ത നാടായി എന്ന് വിഷമിക്കേണ്ടതില്ല. ലോകത്ത് ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ഒരു രാജ്യത്തുനിന്ന് കൊറോണ കാലത്ത് എങ്ങനെയെങ്കിലും കേരളത്തിലെത്തണമെന്ന് മലയാളികള്‍ ആഗ്രഹിച്ചു. നമ്മളൊരുക്കിയ സൗകര്യങ്ങളെ മറികടന്നുപോകാന്‍ മഹാമാരിയ്ക്കുമായില്ലെന്ന് പിണറായി പറഞ്ഞു.
നേരത്തെ, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിമര്‍ശിച്ചിരുന്നു.അതിനു പിന്നാലെയാണ് പിണറായിയുടെ പ്രസ്താവന.