ഇന്ത്യൻ അടുക്കളയിലെ സൂപ്പർ ഹീറോയാണ് ചമ്മന്തികൾ. നമ്മുടെ നാവിൽ കപ്പലോടിപ്പിക്കുന്ന ചമ്മന്തി ഇനമാണ് മോഗ്രി ചമ്മന്തി അഥവാ മോഗ്രി ബീൻസ്. സാഗ്രി ബീൻസുകൾ അഥവാ ഗ്രാൻ ബീൻസുകളിൽ നിന്ന് വ്യത്യസ്തമായി മുള്ളങ്കി വിഭാഗത്തിലെ പച്ചക്കറിയാണ് മോഗ്രി പയറുകൾ. വളരെ വ്യത്യസ്തമായ രുചി പ്രദാനം ചെയ്യുന്ന പച്ചക്കറി ഇനമാണിത്.
ത്വക്ക്:-
മോഗ്രി ബീൻസ് ഇനത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ ഉണ്ട്. ഇത് ത്വക്കിനു കൂടുതൽ തിളക്കവും മൃദുത്വവും നൽകും.
എല്ലുകൾ :-
മോഗ്രിയിൽ ധാരാളം കാത്സ്യവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നു.അതുകൊണ്ട് ഇത് എല്ലുകൾക്ക് കരുത്തു നൽകുന്നു.
മൂത്രാശയം ഇൻഫെക്ഷൻ :-
ഇതിന് ഡൈയൂററ്റിക്കായി പ്രവർത്തിക്കുന്നു.അതായത് മൂത്രത്തിലൂടെ അധികമായി ജലം പോകുന്നതിന് സഹായിക്കും. ഇത് മൂത്രാശയ ജന്യമായ ചില ഇൻഫെക്ഷൻ കുറയ്ക്കുന്നതിന് സഹായിക്കും.
മൂത്രാശയക്കല്ല് :-
ഇത് മൂത്രാശയക്കല്ല് പൊടിക്കുന്നതിനും അതിലൂടെ കിഡ്നിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെ സഹായിക്കും.
ദഹനം:-
ശരീരത്തിലെ ദഹനശേഷി വർദ്ധിപ്പിക്കുന്നതിനും മാത്രമല്ല മലബന്ധം കുറയ്ക്കുന്നതിനും ഉപകാരപ്രദമാണ്.
ഹൃദയാരോഗ്യം:-
ഇതിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിക്കുന്നതിന് സഹായിക്കും.
രക്തത്തിലെ പഞ്ചസാര
രക്തത്തിലെ പഞ്ചസാരയുടെ സാന്നിധ്യം ലഘൂകരിക്കുന്നതിന് ഇത് സഹായകരമാണ്
അൽപം മോഗ്രി ബീൻസും കുറച്ച് മല്ലി ചെപ്പും പുളിയും ,മിന്റ് ഇലകൾ, ബ്ലാക്ക് ഉപ്പും ചേർത്തു നന്നായി ചതച്ചെടുക്കുക..ഇതാണ് മോഗ്രി ചമ്മന്തി. വളരെ രുചികരമായ തൊടു കറിയാണ് മോഗ്രി ചമ്മന്തി.
8:40 PM