ഇടുക്കി: വണ്ടിപ്പെരിയാറിൽ ഡിവൈഎഫ്ഐ നേതാവിന്റെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛനെതിരെ കേസ്. വിചാരണക്കോടതി വെറുതെവിട്ട പ്രതി അർജുന്റെ ബന്ധുവായ പാൽരാജിന്റെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ പിതാവ് തന്നെ കയ്യേറ്റം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. പീരുമേട് കോടതിയുടെ അനുമതിയോടെ വണ്ടിപ്പെരിയാർ പോലീസാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊല്ലപ്പെട്ട ആറുവയസുകാരിയുടെ പിതാവിന് നേരെ നേരത്തെ പാൽ രാജിന്റെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് ശേഷം പാൽ രാജ് ഓടിരക്ഷപ്പെടുകയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നതാണ്. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുന്ന സമയം അർജുന്റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തിയത്. ഇതിന് പിന്നാലെയാണ് പാൽ രാജ് കുട്ടിയുടെ പിതാവിന് നേരെ പരാതി നൽകിയിരിക്കുന്നത്.















