കൊളംമ്പോ: വാഹനാപകടത്തിൽ ശ്രീലങ്കൻ ജലവിഭവ മന്ത്രി സനത് നിഷാന്തയ്ക്ക് (48) ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. കൊളംമ്പോ എക്സ്പ്രസ് വേയിൽ എത്തിയ മന്ത്രിയുടെ വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
മന്ത്രിയും സുരക്ഷാജീവനക്കാരനും ഡ്രൈവറുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വാഹനം പൂർണമായി തകർന്നു. മന്ത്രിയും സുരക്ഷാജീവനക്കാരനും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെടുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഡ്രൈവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.