മാലദ്വീപിന്റെ വികസനത്തെ സാരമായി ബാധിച്ചേക്കും; മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാലദ്വീപിന്റെ വികസനത്തെ സാരമായി ബാധിച്ചേക്കും; മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 08:49 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിൽ ആശങ്കയും പ്രതിഷേധവും അറിയിച്ച് പ്രതിപക്ഷ കക്ഷികൾ. സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് മാലദ്വീപിന്റെ വികസനത്തെ സാരമായി ബാധിച്ചേക്കാമെന്നാണ് പ്രതിപക്ഷ പാർട്ടികളായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും, ഡെമോക്രാറ്റ്‌സും മുന്നറിയിപ്പ് നൽകിയത്. ചൈനീസ് ഗവേഷണ കപ്പൽ മാലദ്വീപ് തുറമുഖത്ത് ഡോക്ക് ചെയ്യാൻ ഭരണകൂടം അനുമതി നൽകിയതിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികൾ സർക്കാർ നിലപാടിനെതിരെ രംഗത്തെത്തിയത്.

എംഡിപി ചെയർപേഴ്സൺ ഫയാസ് ഇസ്മായിൽ, പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് സലീം, ഡെമോക്രാറ്റ് നേതാവ് എംപി ഹസൻ ലത്തീഫ്, പാർലമെന്ററി ഗ്രൂപ്പ് ലീഡർ അലി അസിം എന്നിവർ സംയുക്ത വാർത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാലദ്വീപിന്റെ വികസന പങ്കാളിയാണ് ഇന്ത്യ. ദീർഘകാല സഖ്യകക്ഷികളെ അകറ്റുന്നത് മാലദ്വീപിന്റെ വികസനത്തിന് അത്യന്തം ഹാനികരമാണെന്ന് ഇരുകക്ഷികളും ചൂണ്ടിക്കാട്ടി. മാലദ്വീപിന്റെ ദീർഘനാളായുള്ള പങ്കാളിയെന്നാണ് ഇരുകൂട്ടരും ഇന്ത്യയെ വിശേഷിപ്പിച്ചത്.

രാജ്യത്തിന്റെ എല്ലാ വികസന പങ്കാളികളേയും ഒരുപോലെ കാണാൻ ശ്രമിക്കണം. മാലദ്വീപിന്റെ സ്ഥിരതയ്‌ക്കും സുരക്ഷയ്‌ക്കും നിലവിലെ സർക്കാരിന്റെ തീരുമാനങ്ങൾ ഗുണകരമാകില്ല. നിലവിൽ സർക്കാർ എടുക്കുന്ന ഇന്ത്യാവിരുദ്ധ നിലപാടുകൾ അംഗീകരിക്കാനാകാത്തതാണെന്നും ഇവർ പറയുന്നു. മാലദ്വീപിൽ അധികാരത്തിലേറുന്ന പ്രസിഡന്റ് ആദ്യം ഇന്ത്യ സന്ദർശിക്കുന്നതാണ് വർഷങ്ങളായുള്ള പതിവ്. എന്നാൽ മുഹമ്മദ് മുയിസു ഈ കീഴ് വഴക്കം ലംഘിച്ചു കൊണ്ട് തന്റെ ഇന്ത്യാ വിരുദ്ധ നിലപാട് വ്യക്തമാക്കുകയായിരുന്നു. പിന്നീട് മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രിക്കും ഭാരതത്തിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടേയും ബന്ധത്തിൽ വിള്ളൽ വീഴുന്നത്.

Tags: maldivesIndiaFEATURED2Mohamed MuizzuMaldivian Democratic Party
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies