ഓരോ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി വാലിബൻ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ആട് 2 ഫെയിം ഹരിപ്രശാന്തും പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, ലിജോ ജോസ് ചിത്രങ്ങളെക്കുറിച്ച് ഹരി പറയുന്ന വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിനിടിലായിരുന്നു ഹരിപ്രശാന്ത് ലിജോയെക്കുറിച്ച് സംസാരിച്ചത്.
എക്സ്പീരിയൻസിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് ലിജോ ജോസ്. ആളുകൾ തിയേറ്ററിലെത്തുമ്പോൾ അതിന്റെ ഓരോ ഫ്രെയിംസും വിഷ്വൽസും കണ്ട് അത്ഭുതപ്പെടണം. അദ്ദേഹത്തിന്റെ ഏത് പടം കണ്ടാലും നമുക്ക് അങ്ങനെയാണല്ലോ തോന്നുന്നത്. എല്ലാ പടത്തിലും വിഷ്വൽസിന് പ്രാധാന്യം നൽകിയിട്ടുണ്ടെന്നാണ് ഹരിപ്രശാന്ത് പറയുന്നത്.
ലിജോ ജേസ് പെല്ലിശ്ശേരിയുടെ ഈ. മ. യൗ എന്ന പടം തിയേറ്ററിൽ പോയിരുന്നാണ് കണ്ടത്. സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ ഒരു മഴ പെയ്ത ഫീലായിരുന്നു എനിക്ക്. നല്ല വെയിലുള്ളപ്പോഴാണ് ഞാൻ പുറത്ത് ഇറങ്ങിയത്. പക്ഷെ അത്ര നേരം ആ ഫീലിൽ ഇരുന്നത് കൊണ്ടായിരിക്കും എനിക്ക് അങ്ങനെ തോന്നിയതെന്നും ഹരിപ്രശാന്ത് പറഞ്ഞു.















