ചുറ്റിക വച്ച് തലയോട്ടി അടിച്ചു തകർക്കുന്ന ഹീറോ അല്ല വേണ്ടത്; ടിനു പാപ്പച്ചന്റെ അഭിപ്രായം ഒരിക്കലും സിനിമയെ നെ​ഗറ്റീവായി ബാധിച്ചിട്ടില്ല: ലിജോ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചുറ്റിക വച്ച് തലയോട്ടി അടിച്ചു തകർക്കുന്ന ഹീറോ അല്ല വേണ്ടത്; ടിനു പാപ്പച്ചന്റെ അഭിപ്രായം ഒരിക്കലും സിനിമയെ നെ​ഗറ്റീവായി ബാധിച്ചിട്ടില്ല: ലിജോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 03:40 pm IST
Facebook
Twitter
WhatsAppTelegram

മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിന്റെ ഇൻട്രോ തിയേറ്റർ വിറപ്പിക്കുമെന്ന് ടിനു പാപ്പച്ചൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് സിനിമയെ നെ​ഗറ്റീവായി ബാധിച്ചെന്ന തരത്തിൽ നിരവധി ചർച്ചകളും സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പറയുകയാണ് സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

‘മലൈക്കോട്ടൈ വാലിബനെ കുറിച്ചുള്ള ടിനു പാപ്പച്ചന്റെ അഭിപ്രായം ഒരിക്കലും സിനിമയെ നെ​ഗറ്റീവായി ബാധിച്ചിട്ടില്ല. സിനിമയിൽ ഞാൻ കണ്ടിരിക്കുന്ന കാഴ്ച ഒരിക്കലും വാക്കുകളിലൂടെ പറഞ്ഞ് കൊടുക്കാൻ സാധിക്കില്ല. വിഷ്വൽസിലൂടെ പകർന്ന് നൽകാനാണ് ശ്രമിക്കുന്നത്. ടിനുവിനെ സംബന്ധിച്ച് ഫിലിം മേക്കറെന്നും എന്റെ അസോസിയേറ്റായിട്ട് വർക്ക് ചെയ്തു എന്നതിലുമുപരി എക്സൈറ്റ്മെന്റോടെ സിനിമ കാണാൻ ആ​ഗ്രഹിക്കുന്ന ഓഡിയൻസിൽ പെട്ട ഒരാളാണ്. അത്തരത്തിലൊരാൾ ഉള്ളിൽ തട്ടി അഭിപ്രായം പറഞ്ഞതാണ്. അതിനകത്ത് മറ്റൊന്നുമില്ല. അത് ടിനുവിന്റെ സ്വന്തം അഭിപ്രായം മാത്രമാണ്. ലാലേട്ടനും ഒരുപാട് തവണ ഇത്തരത്തിൽ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്കെല്ലാവർക്കും അങ്ങനെ തന്നെയായിരുന്നു മലൈക്കോട്ടൈ വാലിബൻ.

മലയാള സിനിമയ്‌ക്ക് നേരെയുണ്ടാകുന്ന ഇത്തരത്തിലെ ഹേറ്റ് ക്യാംപെയ്ൻ ഇൻഡസ്ട്രിയെ മാത്രമല്ല മനുഷ്യനെ മൊത്തത്തിലാണ് ബാധിക്കുന്നത്. ഇത്തരം വൈരാ​ഗ്യത്തോടെ ജീവിക്കേണ്ട ആവശ്യമുണ്ടോ എന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. രാവിലെ ഫോൺ എടുക്കുമ്പോൾ തന്നെ ബുദ്ധിമുട്ടാകും. അത്രയും ഹേറ്റായിട്ടാണ് ആളുകൾ സ്പ്രെ‍ഡ് ചെയ്യുന്നത്.

ചുറ്റിക വെച്ച് തലയോട്ടി അടിച്ചു തകർക്കുന്ന ഹീറോ അല്ല നമുക്ക് വേണ്ടത്. എത്ര പേരെ കൊന്നു എന്ന് കണക്കെടുക്കുന്ന, ആയിരകണക്കിന് ആൾക്കാരെ കൊന്ന് വീഴ്‌ത്തിയതിന് ശേഷം അതിനിടയിലൂടെ നടന്ന് പോകുന്ന ഹീറോയെ അല്ല നമുക്ക് വേണ്ടതെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു. ഇത്തരത്തിൽ സ്പ്രെഡ് ചെയ്യുന്നത് എന്തിനാണെന്ന് ഒരു തരത്തിലും ആലോചിച്ചിട്ട് എനിക്ക് മനസിലാകുന്നില്ല.

ഞങ്ങൾ ഒരു തരത്തിലും മലൈക്കോട്ടൈ വാലിബൻ മാസ് ആയിട്ടുള്ള സിനിമയാണെന്ന് പറഞ്ഞിട്ടില്ല. വളരെ കൃത്യതയോടെ പറഞ്ഞിരുന്നു. ഒരു അമർ ചിത്ര കഥപോലെ കാണേണ്ട ഒരു സിനിമയാണെന്ന്. ഒരു യോദ്ധാവിന്റെ യാത്രയായിരുന്നു ഫോളോ ചെയ്തത്. അയാളോടൊപ്പമാണ് നമ്മൾ യാത്ര ചെയ്യേണ്ടത്. ആദ്യത്തെ 20,30 മിനിറ്റ് ആ ലോകം പ്രേക്ഷകന് മനസിലാക്കാനാണ് ശ്രമിച്ചത്. പടം തുടങ്ങുന്നതു മുതൽ അവസാനം വരെ ഒരേ സ്പീഡിൽ പോകുന്നൊരു സിനിമയല്ല ഇത്.’-ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

Tags: Dev MohanSUBMalaikkottai ValibanLijo Jose Pellisserry
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies