തിരുവനന്തപുരം: വാമനപുരം നദിയിൽ കാണാതായ മദ്ധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. നദിക്കരയിൽ ഷർട്ടും മുണ്ടും ചെരിപ്പും ഇരിക്കുന്നത് കണ്ടാണ് പ്രദേശവാസികൾ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് വർക്കല പാലച്ചിറ സ്വദേശി നൗഷാദിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.