അന്തരിച്ച മകൾ ഭവതാരിണിയുടെ ചിത്രം പങ്കുവച്ച് സംഗീത സംവിധായകൻ ഇളയരാജ. ഭവതാരിണിയുടെ ചെറുപ്പത്തിലുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. അൻപ് മകളേ എന്ന കുറിപ്പോടെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഈ അവസരത്തിൽ ഇളയരാജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല. പ്രാർത്ഥനകളുമായി ഒപ്പമുണ്ട് എന്നെല്ലാമാണ് കമന്റുകൾ. വ്യാഴാഴ്ചയായിരുന്നു ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി മരണപ്പെട്ടത്. ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം. അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
2000-ൽ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. കളിയൂഞ്ഞാൽ എന്ന മലയാള സിനിമയിലെ കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ എന്ന പാട്ട് പാടിയത് ഭവതാരിണിയായിരുന്നു. മൈഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് എന്നീ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്.















