ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലാറൂസ് താരം അറീന സബലെൻകയ്ക്ക്. ഫൈനലിൽ ചൈനീസ് താരം ക്വിൻവെൻ ഷെംഗിനെയാണ് താരം തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സബലെൻകയുടെ വിജയം. സ്കോർ 6-3, 6-2
അറീന സബലെൻകയുടെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്. 2023-ൽ കസാഖിസ്ഥാൻ താരത്തെ തോൽപ്പിച്ചായിരുന്നു 2023-ൽ സബലെൻക ഓസ്ട്രേലിയൻ ഓപ്പണിൽ വിജയിച്ചത്. വിക്ടോറിയ അസരങ്ക 2012, 2013 വർഷങ്ങളിൽ കിരീടം നിലനിർത്തിയ ശേഷം ആദ്യമായാണ് ഒരു താരം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്തുന്നത്.