130 കി.മീ വേഗത , ആഡംബര സൗകര്യങ്ങൾ : വന്ദേ മെട്രോ മാർച്ചിൽ ഓടിത്തുടങ്ങും ; പ്രഖ്യാപനവുമായി റെയിൽവേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

130 കി.മീ വേഗത , ആഡംബര സൗകര്യങ്ങൾ : വന്ദേ മെട്രോ മാർച്ചിൽ ഓടിത്തുടങ്ങും ; പ്രഖ്യാപനവുമായി റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 07:20 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ ഉടൻ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു . രാജ്യത്തെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് സീരീസിന്റെ മിനി പതിപ്പാണ് വന്ദേ മെട്രോ.

ഈ പുതിയ ട്രെയിനിന്റെ നിർമ്മാണവും രൂപകല്പനയും കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഈ പുതിയ പതിപ്പ് പുറത്തിറക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ചെന്നൈയിലെ ഐസിഎഫ്. വന്ദേ മെട്രോ നിലവിലുള്ള സബർബൻ ട്രെയിനുകൾക്ക് പകരം ഘട്ടം ഘട്ടമായി പ്രവർത്തിക്കും.

അതിവേഗത്തിൽ ദൂരയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ വന്ദേ ഭാരത് ട്രാക്കുകൾ കീഴടക്കിയിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ കോണുകളിലേക്ക് വന്ദേ ഭാരത് എക്സ്പ്രസുകൾ നിലവിൽ വിജയകരമായി സർവീസ് നടത്തുന്നുമുണ്ട്.

ഇപ്പോഴിതാ ഇന്‍റർസിറ്റി യാത്രകൾക്കായി വന്ദേ മെട്രോ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് വന്ദേ മെട്രോയുടെ വരവ്. ഈ വർഷം മാർച്ചിൽ ആദ്യ വന്ദേ മെട്രോ ട്രെയിൻ പുറത്തിറങ്ങും. ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബിജി മല്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വന്ദേ ഭാരത് സീരീസിന്റെ മിനി പതിപ്പ് വലിയ ജനവാസ കേന്ദ്രങ്ങളുള്ള വലിയ നഗരങ്ങളിൽ പ്രവർത്തിക്കുമെന്ന് കഴിഞ്ഞ വർഷം അശ്വിനി വൈഷ്ണവ് പറഞ്ഞു . 130 കിലോമീറ്ററാണ് പരമാവധി വേഗം .

‘ഐസിഎഫിന് രണ്ട് പ്രധാന പ്രോജക്ടുകളാണ് ഇപ്പോഴുള്ളത്. ആദ്യത്തേത് വന്ദേ മെട്രോ പദ്ധതിയാണ്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ഇവ ഇന്‍റർ സിറ്റി ട്രെയിൻ സർവീസ് ആയിരിക്കും. ഈ വർഷം മാർച്ചോടെ ആദ്യത്തെ പ്രോട്ടോടൈപ്പ് വന്ദേ മെട്രോ പുറത്തിറക്കും.’ ഐസിഎഫ് മാനജേർ മല്യ പറഞ്ഞു. ഫാക്ടറിയുടെ രണ്ടാമത്തെ പ്രൊജക്ട് ജമ്മു കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് റേക്കാണെന്നും മല്യ വ്യക്തമാക്കി.

ഹ്രസ്വദൂര റൂട്ടുകളിലാണ് സർവീസെങ്കിലും പാസഞ്ചർ ട്രെയിനുകൾക്കുള്ള എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്ന രീതി വന്ദേ മെട്രോയ്‌ക്ക് ഉണ്ടാകില്ല. വന്ദേ ഭാരത് ട്രെയിനുകളിലേതിന് സമാനമായ സൗകര്യങ്ങളുമായാകും വന്ദേ മെട്രോയും ട്രാക്കിലിറങ്ങുക.

Tags: VANDE METRO
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies