തൃശൂർ: പേരാമംഗലം മനപ്പടിയിലെ ഇരുമ്പ് വിൽപ്പനശാലയിൽ ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മെട്രോ സ്റ്റീൽ ട്രേഡിംഗ് എന്ന സ്ഥാപനത്തിലാണ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ ഒഡീഷ സ്വദേശിയായ ദേപരാജ്മജി എന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി സ്ഥാപനം അടച്ച് മടങ്ങുമ്പോൾ ഇവിടെ ആരുമുണ്ടായിരുന്നില്ലെന്ന് മറ്റ് ജീവനക്കാർ പറയുന്നു. ഇന്ന് രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് ആദ്യം മൃതദേഹം കാണുന്നത്. സംഭവത്തിന് പിന്നാലെ പേരാമംഗലം പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.