ഏഴ് മാസത്തോളം കാത്തിരുന്നു; സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് അഭിഷേക് ബാനർജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഴ് മാസത്തോളം കാത്തിരുന്നു; സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് അഭിഷേക് ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 05:37 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും, ഇൻഡി മുന്നണിക്കുള്ളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിന്റെ പ്രധാന കാരണം ഇതാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. കഴിഞ്ഞ ഏഴ് മാസമായി ഇക്കാര്യം ആവർത്തിച്ചു പറഞ്ഞുവെന്നും, ഇപ്പോഴും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നിഷ്‌ക്രിതത്വം തുടരുകയാണെന്നും അഭിഷേക് ബാനർജി ആരോപിച്ചു.

” ഒരു സഖ്യമായി മുന്നോട്ട് പോകുമ്പോൾ ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതിന് ആദ്യം ചെയ്യേണ്ടത് സീറ്റ് വിഭജനത്തിൽ തീരുമാനം ഉണ്ടാക്കുക എന്നതാണ്. സീറ്റ് വിഭജനത്തിൽ തീരുമാനം ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈ മുതൽ ഏഴ് മാസത്തോളമാണ് കാത്തിരുന്നത്. എന്നാൽ കോൺഗ്രസ് ഈ സമയമത്രയും യാതൊരു പ്രവർത്തനവും നടത്താതെ നിഷ്‌ക്രിയരായി തുടർന്നു.

മുതിർന്ന കോൺഗ്രസ് നേതാക്കളുമായും നേതൃത്വവുമായും പലവട്ടം ചർച്ചകൾ നടത്തി. സീറ്റ് വിഭജന ചർച്ച ഡിസംബർ 31നുള്ളിൽ പൂർത്തിയാക്കണമെന്ന് മമത ബാനർജി പറഞ്ഞിരുന്നു. എന്നിട്ടും തീരുമാനങ്ങൾ എടുക്കാൻ ആരും തയ്യാറായില്ല. ചർച്ചകൾ നടത്താൻ പോലും മുന്നണി നേതൃത്വം ശ്രമിച്ചില്ല. പട്‌നയിലും ബെംഗളൂരുവിലുമെല്ലാം നടന്ന യോഗത്തിൽ ഈ വിഷയം ചൂണ്ടിക്കാട്ടിയതാണെന്നും” അഭിഷേക് പറയുന്നു.

ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിക്കെതിരെയും അഭിഷേക് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ” ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നാണ് അധീർ രഞ്ജൻ ആവശ്യപ്പെട്ടത്. അദ്ദേഹം ആരുടെ താത്പര്യമാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ക്ഷമിക്കുന്നതിന് പരിധിയുണ്ട്. ബിജെപിക്കെതിരെ പോരാടുന്ന മമത ബാനർജിയെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം വെല്ലുവിളിക്കുകയാണെന്നും” അഭിഷേക് ബാനർജി ആരോപിച്ചു.

Tags: TMCABHISHEK BANERJEEFEATURED2
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies