തിരുവനന്തപുരം: ശബരിമല വിഷയത്തിൽ അയ്യപ്പ ഭക്തർരെ അപമാനിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. പമ്പയിൽ മാലയൂരി മടങ്ങിയത് കപട ഭക്തരാണും യാഥാർത്ഥ ഭക്തർ അങ്ങനെ ചെയ്യില്ലെന്നും മന്ത്രി വാദിച്ചു. ശബരിമലയെ തകർക്കാൻ ചില വ്യാജ പ്രചരണം നടക്കുന്നുവെന്നാണ് മന്ത്രിയുടെ വാദം.
ഭക്തരെ തല്ലിച്ചതച്ചുവെന്ന തരത്തിൽ വീഡിയോ വരുന്നു. ശബരിമലയിലുണ്ടായ തിരക്കിൽപ്പെട്ട് തമിഴ്നാട് സ്വദേശിനായ പെൺകുട്ടിയുടെ മരണമുൾപ്പെടെ ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു. അയ്യപ്പ ഭക്തരെ കപട ഭക്തരെന്ന് ആവർത്തിച്ച് പറഞ്ഞ ദേവസ്വം മന്ത്രി ഭക്തർ മനഃപൂർവ്വമാണ് പ്രശ്നമുണ്ടാക്കിയതെന്നും പോലീസ് വളരെ കൃത്യമായി ഇടപെട്ടുവെന്നും വാദിച്ചു.