മറ്റൊരാളുമായി ബന്ധത്തിലാണെന്ന് അറിഞ്ഞതോടെ വെടിവെച്ച് കൊല്ലാൻ തോന്നി; അവർക്കെന്തെങ്കിലും സംഭവിച്ചാൽ സന്തോഷവതിയായിരിക്കും: ആര്യ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മറ്റൊരാളുമായി ബന്ധത്തിലാണെന്ന് അറിഞ്ഞതോടെ വെടിവെച്ച് കൊല്ലാൻ തോന്നി; അവർക്കെന്തെങ്കിലും സംഭവിച്ചാൽ സന്തോഷവതിയായിരിക്കും: ആര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 04:18 pm IST
Facebook
Twitter
WhatsAppTelegram

മുൻപങ്കാളിയെക്കുറിച്ചും ആ ബന്ധം വേർപ്പെട്ടതിനെക്കുറിച്ചും തുറന്ന് പറഞ്ഞ് നടിയും അവതാരകയുമായ ആര്യ. മുൻ പങ്കാളി മറ്റൊരാളുമായി ബന്ധത്തിലാണെന്ന് അറിഞ്ഞതോടെ അവരെ വെടിവെച്ച് കൊല്ലാനാണ് തോന്നിയതെന്നാണ് ആര്യ പറയുന്നത്. മുൻ പങ്കാളിക്കും ഭാര്യക്കും എന്തെങ്കിലും സംഭവിച്ചാൽ ലോകത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യക്തി താനാണെന്നും ആര്യ പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ബി​ഗ് ബോസ് ഷോയിൽ നിന്നും പുറത്ത് ഇറങ്ങിയതിന് ശേഷം ‍ഞാൻ ആദ്യം വിളിച്ചത് ആദ്യം വിളിച്ചത് അദ്ദേഹത്തെയായിരുന്നു. പക്ഷെ, അയാൾ ഫോൺ എടുക്കാതായപ്പോൾ ഞാൻ ആകെ വല്ലാത്തൊരവസ്ഥയിലായി. എനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയാത്തൊരു അവസ്ഥയിലായിപ്പോയി. എനിക്ക് കാണാതെ അറിയാവുന്ന ഒരു നമ്പർ ആളുടെ മാത്രമാണ്. നിരവധി തവണ ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. എന്റെ കുഞ്ഞിനെപ്പോലും വിളിക്കാതെയാണ് അദ്ദേഹത്തെ ഞാൻ വിളിച്ചത്.

നിരവധി തവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് ഞാൻ അദ്ദേഹത്തിന്റെ സഹോദരിയെയും വിളിച്ചു. അവരോടും ഷോ വൈൻഡപ്പ് ചെയ്ത കാര്യം പറഞ്ഞു. ആളെ വിളിച്ചിട്ട് കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ, ഞാൻ വിളിക്കാൻ പറയാമെന്ന് പറഞ്ഞു. അവളുടെ പറച്ചിലിലും ഒരു കോൺഫിഡൻസ് ഇല്ലായിരുന്നു.

അന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. അടുത്ത ദിവസം രാവിലെയും ഞാൻ ആളുടെ നമ്പറിലേക്ക് വിളിച്ചു. 4,5 തവണ വിളിച്ചതിന് ശേഷമാണ് തിരികെ എനിക്ക് അയാളുടെ കോൾ വന്നത്. അന്ന്, ആ ഫോൺ സംഭാഷണത്തിൽ സംസാരിച്ചത്. എന്റെ പങ്കാളിയോടാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. ഒരു, സ്നേഹമോ എക്സൈറ്റ്മെന്റോ ഒന്നും ആ സംഭാഷണത്തിൽ നിന്നും എനിക്ക് ലഭിച്ചിരുന്നില്ല. വിളിച്ചിട്ട് കോളെടുക്കാത്ത കാര്യം ചോദിച്ചപ്പോൾ ‍ഞാൻ ഉറങ്ങുകയായിരുന്നെന്ന മറുപടി മാത്രമാണ് ലഭിച്ചത്. 75 ദിവസത്തിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് കണക്ട് ചെയ്യാൻ പോലും കഴിയുന്നില്ലായിരുന്നു.

പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ ട്രോമയിലായിരുന്നു. ആള് ദുബായിയിൽ ആയിരുന്നു, നേരിട്ട് കണ്ട് സംസാരിക്കാനും സാധിച്ചിരുന്നില്ല. പക്ഷെ ദൈവം സഹായിച്ച് ഞാൻ അത് കണ്ടു പിടിച്ചു. കറക്ട് ആയിട്ട് എന്റെ മുന്നിൽ കൊണ്ടു തന്നു. മറ്റൊരാളുമായി ബന്ധത്തിലാണെന്ന് അറിഞ്ഞതോടെ രണ്ട് പേരെയും വെടിവെച്ച് കൊല്ലാനായിരുന്നു തോന്നിയിരുന്നത്. ഇന്നും എന്റെ മാനസികാവസ്ഥ അത് തന്നെയാണ്. എനിക്ക് ഭയങ്കര ദേഷ്യം ആയിരുന്നു. പക്ഷെ അവർക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാൽ ലോകത്തിൽ ഏറ്റവും സന്തോഷവതി ഞാനായിരിക്കും. അവരിപ്പോൾ കല്യാണം കഴിച്ചു. വളരെ സന്തോഷത്തോടെ ജീവിക്കുകയാണ്. അങ്ങനെ തന്നെ പോകട്ടെ.’- ആര്യ പറഞ്ഞു.

Tags: SUBArya Badayi
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies