ബോളിവുഡിൽ ചിരിമഴ പെയ്യിച്ച ആ ജോഡികൾ വീണ്ടും ഒന്നിക്കുന്നു; 14 വർഷത്തിന് ശേഷം ഹൊറർ കോമഡി ത്രില്ലറുമായി അക്ഷയ് കുമാറും പ്രിയദർശനും
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോളിവുഡിൽ ചിരിമഴ പെയ്യിച്ച ആ ജോഡികൾ വീണ്ടും ഒന്നിക്കുന്നു; 14 വർഷത്തിന് ശേഷം ഹൊറർ കോമഡി ത്രില്ലറുമായി അക്ഷയ് കുമാറും പ്രിയദർശനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 06:09 pm IST
Facebook
Twitter
WhatsAppTelegram

നീണ്ട വർഷങ്ങൾക്ക് ശേഷം ബോളിവുഡ് താരം അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും ഒന്നിക്കുന്നെന്ന വാർത്ത കുറച്ചു നാളുകളായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതുവരെയും ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇരുവരും പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ, പ്രചരിക്കുന്ന വാർത്തകൾ സത്യമാണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു പുതിയ ചിത്രത്തെക്കുറിച്ച് പ്രിയദർശൻ സംസാരിച്ചത്.

ഘട്ട മീഠയ്‌ക്ക് ശേഷം ഒന്നിക്കുന്ന ഒരു ഹൊറർ കോമഡി ചിത്രമാണ് പുതിയത്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ്കുമാറുമായി വീണ്ടും ഒന്നിച്ച് ചിത്രമെടുക്കുന്നത്. ഭൂൽ ഭുലയ്യയുടെ ഒരു സ്പിൻ-ഓഫ് അല്ലെങ്കിൽ തുടർച്ചയെന്നാണ് നിരവധി പേർ സിനിമയെക്കുറിച്ച് പറയുന്നത്. എന്നാൽ, പുതിയ ചിത്രം അങ്ങനെയൊന്നുമല്ലെന്നാണ് പ്രിയദർശൻ പറയുന്നത്.

ഫാന്റസിയും ഹൊററും കോമഡിയുമൊക്കെ ഉൾപ്പെടുത്തിയാണ് ചിത്രം ചെയ്യുന്നത്. അക്ഷയ്കുമാറുമായി ഒന്നിച്ച് മുമ്പെടുത്ത ചിത്രങ്ങളുമായി പുതിയ ചിത്രത്തിന് ബന്ധമൊന്നുമില്ല. 2024 ഒക്ടോബറിൽ ചിത്രം തിയേറ്ററിലെത്താൻ സാധ്യതയുണ്ടെന്നും പ്രിയദർശൻ പറഞ്ഞു.

അഭിമുഖത്തിൽ അയോദ്ധ്യ രാമക്ഷേത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ഡോക്യുമെന്ററിയെക്കുറിച്ചും പ്രിയദർശൻ സംസാരിച്ചു. ഒരു ഡോക്യുമെൻ്ററി നിർമ്മിക്കാനുള്ള തന്റെ ആദ്യ യാത്രയാണ് അയോദ്ധ്യയിലേക്കുള്ളതെന്നാണ് സംവിധായകൻ പറയുന്നത്. 1983 മുതലുള്ള രാമക്ഷേത്രത്തിന്റെ ചരിത്രം പഠിച്ചതിന് ശേഷമാണ് ഡോക്യുമെന്ററി ചെയ്യുന്നതെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

മലയാളികളുടെ ഹിറ്റുകളുടെ റീമേക്ക് ചെയ്തായിരുന്നു പ്രിയദർശനും അക്ഷയ്കുമാറും ബോളിവുഡിൽ നിരവധി ആരാധകരെ സൃഷ്ടിച്ചത്. മോഹൻലാലും മുകേഷും അഭിനയിച്ച ബോയിം​ഗ് ബോയിം​ഗിന്റെ റീമേക്കാണ് ‘ഗരംമസാല’.‘റാംജിറാവു സ്പീക്കിങ്‌’ ആയിരുന്നു ‘ഹേരാ ഫേരി’. ‘ഭൂൽ ഭൂലയ്യ’യാകട്ടെ ‘മണിച്ചിത്രത്താഴി’ന്റെ റീമേക്ക് ആണ്. ‘വെള്ളാനകളുടെ നാട്‘ ആണ് ‘ഘട്ടാ മീഠ‘ യായത്. മാന്നാർ മത്തായിയുടെ അഡാപ്റ്റേഷനാണ് ‘ഭാ​ഗം ഭാ​ഗ്‘ തുടങ്ങിയവയാണ് പ്രിയദർശന്റെ പ്രധാനപ്പെട്ട ബോളിവുഡ് ചിത്രങ്ങൾ.

Tags: priyadarshanPriyadarshan-Akshay kumar
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies