ലോക അർബുദ ദിനം; അണുബാധ മൂലം ഉണ്ടാകുന്ന വ്യത്യസ്ത കാൻസർ; സെർവിക്കൽ കാൻസറിനെ തുടച്ചുനീക്കാനൊരുങ്ങി കേന്ദ്രം; വാക്സിനേഷൻ ആർക്ക്? എന്തിന്? എങ്ങനെ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ലോക അർബുദ ദിനം; അണുബാധ മൂലം ഉണ്ടാകുന്ന വ്യത്യസ്ത കാൻസർ; സെർവിക്കൽ കാൻസറിനെ തുടച്ചുനീക്കാനൊരുങ്ങി കേന്ദ്രം; വാക്സിനേഷൻ ആർക്ക്? എന്തിന്? എങ്ങനെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 09:53 am IST
Facebook
Twitter
WhatsAppTelegram

ശരീരത്തിലെ ഒരു കൂട്ടം സാധാരണ കോശങ്ങളെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയിലേക്ക് നയിക്കുമ്പോൾ ഉണ്ടാകുന്ന രോ​ഗാവസ്ഥയാണ് അർബു​ദം അഥവാ കാൻസർ. ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായി ഈ രോ​ഗം മാറുകയാണ്. അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി നാല് ലോക കാൻസർ ദിനമായി ആചരിക്കുന്നു. അർബുദത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, അർബുദ ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് അർബുദ ദിനത്തിന്റെ ലക്ഷ്യങ്ങൾ.

കാൻസറും തുടർന്നുള്ള മരണവും കുറയ്‌ക്കുന്നതിനും കാൻസർ രഹിത ഭാവിക്കായി യൂണിയൻ ഓഫ് ഇൻ്റർനാഷണൽ കാൻസർ കൺട്രോളിന്റെ നേതൃത്വത്തിലാണ് ലോക കാൻസർ ദിനം ആചരിക്കുന്നത്. കാൻസർ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാവുന്ന തലത്തിലേക്ക് ഇന്ന് നമ്മുടെ ആരോഗ്യ രംഗം ഉയർന്ന് കഴിഞ്ഞു. ഇതിനായി വിവിധ സർക്കാരുകൾ സഹായങ്ങളും നൽകുന്നു.

കാൻസർ വളർച്ചയുടെ ആദ്യകാല രോ​ഗനിർണയം ചികിത്സ ആരംഭിക്കുന്നതിനും അവസാന ഘട്ടത്തിലെത്തുന്നതിന് മുൻപ് അതിനെ ചെറുക്കുന്നതിനും പ്രധാനമാണ്. സ്ത്രീകൾക്കിടയിൽ വർദ്ധിച്ചുവരുന്ന കാൻസറാണ് സെർവിക്കൽ കാൻസർ അല്ലെങ്കിൽ ​ഗർഭാശയ കാൻസർ. സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 9-14 വയസിനിടെയുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ കാൻസർ പ്രതിരോധിക്കാനുള്ള വാക്സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. ​ഗർഭാശയ അർബുദത്തെ ചെറുക്കുന്നതിനുള്ള എച്ച്.പി.വി വാക്സിൻ സ്കൂളുകളിലൂടെ നൽകുന്നതിനെ കുറിച്ച് മുൻപ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം ഒരു ലക്ഷത്തിനടുത്ത് സ്ത്രീകളിൽ രോ​ഗം റിപ്പോർട്ട് ചെയ്യുന്നു. മറ്റ് കാൻസറുകളിൽ നിന്ന് വ്യത്യസ്തമായി അണുബാധ മൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് (എച്ച്.പി.വി) രോ​ഗകാരികൾ. എച്ച്പിവി വാക്സിൻ എടുക്കുന്നതിലൂടെ രോ​ഗത്തെ പൂർണമായും പ്രതിരോധിക്കാൻ സാധിക്കും.

200-ലധികം എച്ച്പിവി വൈറസ് വകഭേദങ്ങളാണ് ലോകത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ടൈപ്പ് 16,18 വൈറസുകളാണ് ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗമായ സെർവിക്സിൽ കാൻസറിന് കാരണമാകുന്നത്. പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇതിനായി വാക്സിൻ വികസിപ്പിച്ചിട്ടുണ്ട്. എച്ച്പിവിയുടെ 6, 11, 16, 18 വൈറസുകൾക്കെതിരായ ‘സെർവവാക്’ എന്ന ഇന്ത്യൻ വാക്സിൻ പ്രതിരോധ പദ്ധതി പ്രകാരം പെൺകുട്ടികൾക്ക് വാക്സിൻ സൗജന്യമായി ലഭിക്കും. 9–14 പ്രായക്കാർക്ക് ആറ് മാസത്തെ ഇടവേളയിൽ രണ്ട് ഡോസാകും നൽകുക. ഇ26 വയസ്സുവരെയുള്ള സ്ത്രീകൾക്കും മൂന്ന് ഡോസ് വാക്സിനെടുക്കാം. 2 ഡോസിന് 2,000 രൂപയാണ് സ്വകാര്യ വിപണിയിൽ വില. സർക്കാരിന് ഇത് 250 രൂപ നിരക്കിൽ ലഭിച്ചേക്കും.

Tags: vaccinationcervical cancer
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies