തിരുവനന്തപുരം: വാഹന പരിശോധനക്കിടെ പോലീസുകാർക്ക് മർദ്ദനം. ഇന്നലെ രാത്രിയോടെ ബാലരാമപുരത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്ക്കറാണ് പോലീസിനെ മർദ്ദിച്ചത്. നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിച്ചതിന് പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു. അക്രമാസക്തനായ യുവാവ് പോലീസുകാരെ മർദ്ദിക്കുകയായിരുന്നു.
ബാലരാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സജിലാൽ സിപിഒ സന്തോഷ്കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.