ഞാവൽപ്പഴം ഇങ്ങനെ കഴിച്ചാൽ വായിൽ കപ്പലോടും; അടിപൊളി ഞാവൽപ്പഴം അച്ചാർ ഇതാ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഞാവൽപ്പഴം ഇങ്ങനെ കഴിച്ചാൽ വായിൽ കപ്പലോടും; അടിപൊളി ഞാവൽപ്പഴം അച്ചാർ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 05:29 pm IST
FacebookTwitterWhatsAppTelegram

കഴിച്ചു കഴിഞ്ഞാൽ നാവും വായയും വയലറ്റ് നിറമാക്കുന്ന ഞാവൽപ്പഴം ബഹുഭൂരിപക്ഷം ആളുകൾക്കും ഇഷ്ടമായിരിക്കും. ഞാവൽ മരങ്ങളിൽ നിന്നും ഉതിർന്നു വീഴുന്ന ഞാവൽ പഴങ്ങൾ പെറുക്കി കഴിക്കാൻ തിരക്കു കൂട്ടുകയും, കഴിച്ചു കഴിഞ്ഞ് നാവിൽ വയലറ്റ് നിറം വന്നിട്ടുണ്ടോയെന്ന് പരസ്പരം നോക്കുകയും ചെയ്യുന്ന കുട്ടികളും അവരുടെ കളിചിരികളും പണ്ടുകാലത്തെ നിത്യക്കാഴ്ചകളായിരുന്നു. കാലം മാറി, ഇന്ന് പലരും കഴിക്കാൻ മടിക്കുന്ന ഫലവർഗങ്ങളിൽ ഒന്നായിരിക്കുന്നു ഞാവലും. നാവിൽ കളർ വരുന്നത് കാണാൻ കഴിച്ചിരുന്ന കാലമായിരുന്നു മുമ്പ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഇതേ കാരണത്താൽ ഈ പഴത്തെ മാറ്റി നിർത്തുന്നു. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലവർഗമാണിതെന്ന വസ്തുതയും പലരും അറിയാതെ പോകുന്നു.

ധാരാളം ആന്റി ഓക്‌സിഡന്റുകളാലും മഗ്നീഷ്യം, കാത്സ്യം, വിറ്റാമിൻ B1, B6 എന്നീ പോഷകഘടങ്ങളാലും സമ്പുഷ്ടമാണ് ഞാവൽപ്പഴം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഞാവൽ പഴം കഴിക്കുന്നത് നല്ലതാണ്. ഹൃദ്രോഗങ്ങളെ ചെറുക്കുന്നതിനും ഇത് സഹായകരമാണ്. എന്നാൽ വെറുതെ പഴമായി കഴിക്കാൻ ഇഷ്ടപ്പെടാത്തവരാണ് നിങ്ങളെങ്കിൽ ഇനി ഞാവൽ കിട്ടിയാൽ അച്ചാർ ഇട്ടു കഴിച്ചോളൂ.. ഗുണങ്ങളേറെ..

ചേരുവകൾ

ഞാവൽപ്പഴം- 1/2 കിലോ
ഇഞ്ചി – 2 സ്പൂൺ
വെളുത്തുള്ളി – 8-10 അല്ലി
ഉലുവ – 1/2 സ്പൂൺ
നല്ലെണ്ണ – 4 സ്പൂൺ
കടുക് – ആവശ്യത്തിന്
ചുവന്ന മുളക് – 4 എണ്ണം
കറിവേപ്പില – 2 തണ്ട്
മുളക് പൊടി – 2 സ്പൂൺ
കാശ്മീരി ചില്ലി – 2 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി – 1/2 സ്പൂൺ
കായപ്പൊടി – 1/2 സ്പൂൺ

തയ്യാറാക്കുന്ന വിധം:

ചട്ടി ചൂടാക്കി അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടിക്കുക. ഇതിലേക്ക് ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഞാവൽപ്പഴം, മുളകുപൊടി, കശ്മീരി മുളകുപൊടി, ഉപ്പ്, കായം പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കി 5 മിനുട്ട് മൂടി വയ്‌ക്കുക. ശേഷം മൂടി തുറന്ന് തീ ഓഫാക്കി, നന്നായി ഒന്നുകൂടി ഇളക്കി വയ്‌ക്കുക. ഇത് ചൂട് മാറിയതിനു ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്.

Tags: pickleSUBBlueberry
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies