രാജ്യത്തിന്റെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന എൽ.കെ അദ്വാനിക്ക് നൽകി ആദരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ആശംസകളുമായി ദേശീയ നേതാക്കൾ.
മുൻ ഉപപ്രധാനമന്ത്രിയും രാജ്യത്തെ മുതിർന്ന നേതാവും തങ്ങളുടെ വഴികാട്ടിയുമായ ലാൽ കൃഷ്ണ അദ്വാനിക്ക് ഭാരതരത്ന പ്രഖ്യാപിച്ചതിൽ ഏറെ സന്തോഷമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
देश के वरिष्ठतम नेता और हमारे मार्गदर्शक आदरणीय लालकृष्ण आडवाणी जी को भारत रत्न की घोषणा अत्यंत सुखद और आनंददाई है। आज़ादी के बाद देश के पुनर्निर्माण में आडवाणी जी की अहम भूमिका रही है। आडवाणी जी राजनीति में शुचिता के जीवंत उदाहरण है।
आडवाणी जी को ‘भारत रत्न’ घोषित करने के लिए…
— Nitin Gadkari (@nitin_gadkari) February 3, 2024
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പുനർനിർമ്മാണത്തിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. രാഷ്ട്രീയത്തിലെ വിശുദ്ധിയുടെ ജീവിക്കുന്ന ഉദാഹരണമാണ് അദ്വാനിയെന്നും മന്ത്രി എക്സിൽ കുറിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Heart swells with pride on the news of founding member of the BJP & former Dy Prime Minister Adarniya Shri L.K. Advani Ji being conferred ‘Bharat Ratna’
In his long & memorable service in public life, Adarniya Advani ji has contributed immensely to the Nation, the Party & our… pic.twitter.com/05b8v3D9fD
— G Kishan Reddy (@kishanreddybjp) February 3, 2024
ബിജെപിയുടെ സ്ഥാപക അംഗവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിക്ക് ഭാരതരത്ന പ്രഖ്യാപിച്ചതിൽ സന്തോഷം. ഹൃദയം അഭിമാനത്താൽ നിറയുന്നുവെന്നാണ് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി എക്സിൽ കുറിച്ചത്. രാജ്യത്തിനും പാർട്ടിയും പ്രത്യയശാസ്ത്രത്തിനും അദ്ദേഹം നൽകിയത് അമൂല്യമായ സംഭാവനകളാണ്. അതിന് നൽകുന്ന കൃത്യമായ ബഹുമതിയാണ് ഭാരത രത്നയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
With profound respect I extend hearty congratulations Shri LK Advani ji on Govt’s decision to confer him “Bharat Ratna”. Advani ji has been inspiration to millions & guided ordinary party workers like me. As a young MP, I drew encouragements from him in performing my duty in the… pic.twitter.com/BddIxoqt5p
— Kiren Rijiju (@KirenRijiju) February 3, 2024
അദ്വാനിക്ക് ഭാരതരത്ന നൽകാനുള്ള തീരുമാനത്തെ ആദരവോടെ അഭിനന്ദനിക്കുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു പറഞ്ഞു. തന്നെ പോലെയുള്ള ദശലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് അദ്വാനി പ്രചോദനവും വഴികാട്ടിയുമാണ്. ഒരു യുവ എംപി എന്ന നിലയിൽ, ലോക്സഭയിലെ എന്റെ കടമ നിർവഹിക്കുന്നതിൽ അദ്ദേഹം പ്രചോദനമാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മന്ത്രി എക്സിൽ കുറിച്ചു.
Conferring the Bharat Ratna on Adarniya Lal Krishna Advani ji is fitting tribute towards his gigantic contribution in nation building.
He is an inspiration to millions of Indians. His rise from humble origins is a shining example of conviction and courage in politics, and… pic.twitter.com/maZJYa8Pte
— Himanta Biswa Sarma (@himantabiswa) February 3, 2024
രാഷ്ട്രനിർമ്മാണത്തിൽ അദ്വാനി നൽകിയ സംഭാവനകൾക്കുള്ള ആദരമാണ് ഭാരത രത്നയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അഭിനന്ദിച്ച് കൊണ്ട് പറഞ്ഞു. ദശലക്ഷക്കണക്കിന് പേർക്ക് അദ്ദേഹം പ്രചോദനമാണ്. രാഷ്ട്രീയ ജീവിതത്തിലെ
അദ്ദേഹത്തിന്റെ ഉയർച്ച രാഷ്ട്രീയത്തിലെ ബോധ്യത്തിന്റെയും ധൈര്യത്തിന്റെയും ശക്തമായ ആദർശങ്ങളുടെയും ഉജ്ജ്വലമായ ഉദാഹരണമാണ്.
ഭാരത മാതാവിനോടുള്ള അളവറ്റ സ്നേഹവും സമ്പന്നമായ പൈതൃകം വീണ്ടെടുക്കാൻ അദ്വാനി നടത്തിയ പരിശ്രമങ്ങൾ നിരവധി ദശാബ്ദങ്ങളെയാണ് നിർവചിച്ചത്. ഉപപ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ച കാലം ഇന്ത്യ സർവതോന്മുഖമായ വളർച്ചയും ക്ഷേമവും അനുഭവിച്ച കാലഘട്ടമായിരുന്നു. മുതിർന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ മാർഗനിർദേശം വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ നമുക്കെല്ലാവർക്കും അഭിമാനമാണ്. ഈ ചരിത്രപരമായ അംഗീകാരത്തിന് അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ- അസം മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
यह हमारे लिए अत्यंत हर्ष एवं प्रसन्नता का क्षण है कि हम सभी के मार्गदर्शक एवं भारतीय जनता पार्टी के वरिष्ठ नेता आदरणीय श्री लालकृष्ण आडवाणी जी को “भारत रत्न” से सम्मानित किया जाएगा।
आडवाणी जी भारतीय राजनीति के शिखर पुरुष होने के साथ ही शुचिता और प्रतिबद्धता के सशक्त प्रतीक हैं।… pic.twitter.com/BX0xlZ8zw7
— Pushkar Singh Dhami (@pushkardhami) February 3, 2024
രാജ്യം കണ്ടതിൽ വച്ച് മികച്ച രാഷ്ട്രതന്ത്രജ്ഞൻ എന്നതിലുപരി വിശുദ്ധിയുടെയും പ്രതിബദ്ധതയുടെയും പ്രതീകമാണ് എൽ.കെ അദ്വാനിയെന്ന് ഉത്താരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. രാമക്ഷേത്ര നിർമ്മാണ പ്രസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പങ്ക് എല്ലാവർക്കും പ്രചോദനമാണ്.
ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എന്നീ നിലകളിൽ ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ അഭൂതപൂർവമായ സംഭാവന അവിസ്മരണീയമാണ്. അദ്വാനിയെ ഭാരതരത്ന നൽകി ആദരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.