തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ടയും ബോളിവുഡ് നായിക മൃണാൾ താക്കൂറും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഒപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെ വിജയ് ദേവരക്കൊണ്ട തന്നെയാണ് ഇക്കര്യം അറിയിച്ചത്. ചിത്രം ഏപ്രിൽ 5 ന് തീയേറ്ററുകളിൽ എത്തും.
View this post on Instagram
പരശുറാം പെട്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, മലയാളം, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. നാടൻ ലുക്കിലുള്ള വിജയ് ദേവരക്കൊണ്ടയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും ശ്രദ്ധനേടിയിരുന്നു.
വിജയ് ദേവരകൊണ്ട ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഫാമിലി സ്റ്റാർ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ് നിർവഹിക്കുന്നത്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.